മുംബൈ : ടാറ്റയുടെ ആദ്യ ഇലക്ട്രിക് എസ് യുവിയായ നെക്സോൺ ഇവി ആയിരം യൂണിറ്റ് നിർമാണം പൂർത്തിയാക്കി. ടാറ്റയുടെ പൂനെയിലെ പ്ലാന്റിൽ നിന്നാണ് ആയിരം തികയുന്ന വാഹനം നിർമ്മാണം പൂർത്തിയാക്കിയത്. അവതരിപ്പിച്ച് ആറ് മാസത്തിനുള്ളിൽ 1000 വാഹനങ്ങൾ എത്തിച്ച് ഈ ശ്രേണിയുടെ മേധാവിത്വം സ്വന്തമാക്കിയിരിക്കുകയാണ് ടാറ്റ നെക്സോൺ ഇവി.
നടപ്പ് സാമ്പത്തിക വർഷത്തിലെ ഇലക്ട്രിക് കാർ വിൽപ്പനയുടെ 62 ശതമാനവും ടാറ്റ മോട്ടോഴ്സിന് സ്വന്തമാണ്. നെക്സോൺ ഇവി വിൽപ്പനയിലുണ്ടായ കുതിപ്പാണ് ടാറ്റാ മോട്ടോഴ്സിനെ ഈ നേട്ടത്തിനർഹമാക്കിയത്. ശ്രേണിയിലെ ഏറ്റവും മികച്ച ഇലക്ട്രിക് എസ് യുവി ആയതിനാൽ തന്നെ വിപണിയിൽ ഈ വാഹനത്തിന് മികച്ച ഡിമാന്റാണുള്ളത്.
ടാറ്റാ മോട്ടോഴ്സ് ഇലക്ട്രിക് വാഹന നിരയിലെ വാഹനങ്ങളുടെ ശേഷി മികച്ചതാണ്. ടിഗോർ ഇവി ഇലക്ട്രിക് സെഡാൻ, 140 കിലോമീറ്റർ മുതൽ 213 കിലോമീറ്റർ വരെ യാത്ര പരിധി ഉറപ്പു വരുത്തുമ്പോൾ വ്യക്തിഗത സെഗ്മെന്റിൽ നെക്സൺ ഇവി ഇലക്ട്രിക് എസ്യുവി, ഒരൊറ്റ ചാർജിങ്ങിൽ 312 കിലോമീറ്റർ യാത്ര ചെയ്യുന്നുണ്ട്. ‘സീറോ എമിഷൻ’ വാഹനമായ നെക്സോൺ ഇവികൾ ഇന്ത്യയിൽ ജനപ്രിയമാക്കുന്നതിന്, കമ്പനി അടുത്തിടെ ഒരു പുതിയ ഇവി സബ്സ്ക്രിപ്ഷൻ മോഡലും പുറത്തിറക്കിയിരുന്നു.
കൂടാതെ, ഇന്ത്യയിൽ ഇവികളുടെ സ്വീകാര്യത ത്വരിതപ്പെടുത്തുന്നതിന്, ടാറ്റാ മോട്ടോഴ്സ് മറ്റ് ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ കരുത്തും അനുഭവവും സമന്വയിപ്പിക്കുന്നതിനായി ഒരു സമഗ്ര ഇ-മൊബിലിറ്റി ഇക്കോസിസ്റ്റമായ “ടാറ്റ യൂണിവേഴ്സ്” അവതരിപ്പിച്ചു. ഇതിലൂടെ ഇവി ഉപയോക്താക്കൾക്ക് ചാർജിംഗ് സൊല്യൂഷനുകൾ, നൂതന റീട്ടെയിൽ അനുഭവങ്ങൾ, എളുപ്പത്തിലുള്ള ധനസഹായ ഓപ്ഷനുകൾ എന്നിവ ഉൾപ്പെടെയുള്ള ഇ-മൊബിലിറ്റി സൗകര്യങ്ങൾ ലഭ്യമാകും.
Comments