ആധുനിക യോഗയുടെ പിതാവ് : ബി കെ എസ് അയ്യങ്കാർ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ആധുനിക യോഗയുടെ പിതാവ് : ബി കെ എസ് അയ്യങ്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2020, 12:52 pm IST
FacebookTwitterWhatsAppTelegram

സന്യാസി ശ്രേഷ്ഠനായ പതഞ്ജലിയുടെ യോഗ സൂത്രങ്ങൾ സാധാരണ മനുഷ്യരിലേക്ക് എത്തിച്ചത് ബി കെ എസ് അയ്യങ്കാർ ആണ് . ഏകദേശം എൺപത്തിഅഞ്ച്‌ വർഷത്തോളം യോഗ പഠിക്കുകയും , അഭ്യസിക്കുകയും ചെയ്തിരുന്ന ഇദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച യോഗ അധ്യാപകനായി അംഗീകരിക്കപ്പെട്ട വ്യക്തി കൂടിയാണ് .

കർണാടകയിലെ കോലാർ ജില്ലയിലുള്ള ബെല്ലൂർ എന്ന പ്രദേശത്തെ ഒരു ദരിദ്ര കുടുംബത്തിലാണ് അയ്യങ്കാർ ജനിച്ചത് . ബാല്യകാലങ്ങളിൽ നിരന്തരം പല വിധത്തിലുള്ള അസുഖങ്ങളാൽ വേട്ടയാടപ്പെട്ടിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം . പതിനഞ്ചു വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ സഹോദര സ്ഥാനത്തുണ്ടായിരുന്ന ശ്രീ തിരുമലൈ കൃഷ്ണമാചാര്യൻ അദ്ദേഹത്തെ മൈസൂരിലേക്ക് വിളിപ്പിക്കുകയും , യോഗയുടെ വിവിധ പാഠങ്ങൾ പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു . കുറച്ചു ദിവസത്തെ പരിശീലനം കൊണ്ട് തന്നെ അദ്ദേഹം തന്റെ ജീവിത ലക്‌ഷ്യം കണ്ടെത്തുകയും , പതിനെട്ടാമത്തെ വയസ്സിൽ യോഗയുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പൂനെയിൽ എത്തി ചേരുകയും ചെയ്തു . തൊണ്ണൂറാമത്തെ വയസ്സിലും ദിനവും മൂന്ന് മണിക്കൂർ അദ്ദേഹം യോഗ ചെയ്തിരുന്നു .

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച വയലിനിസ്റ്റ് ആയി കരുതപ്പെടുന്ന യെഹൂദി മെനുഹിൻ ആണ് അയ്യങ്കാറിനു അന്താരാഷ്‌ട്ര തലത്തിൽ പ്രസിദ്ധിയാർജ്ജിച്ചു കൊടുത്തത് . നിരവധി പ്രമുഖർക്ക് ഗുരുവായിരുന്നു അയ്യങ്കാർ . സച്ചിൻ ടെണ്ടുൽക്കർ , കരീന കപൂർ , മീര നായർ , ജയപ്രകാശ് നാരായൺ തുടങ്ങിയ പ്രമുഖർ ഈ ഗണത്തിൽ പെടുന്നു .

യോഗയെ കുറിച്ച് നിരവധി പുസ്തകങ്ങൾ അയ്യങ്കാർ രചിച്ചിട്ടുണ്ട് . പതിനേഴ് ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെടുകയും മൂന്ന് മില്യൺ കോപ്പികൾക്കടുത്തു വിറ്റു പോകുകയും ചെയ്ത “ലൈറ്റ് ഓൺ യോഗ ” ആണ് അദ്ദേഹം രചിച്ച ആദ്യത്തെ പുസ്തകം . അദ്ദേഹത്തിന്റെ മറ്റ് പ്രശസ്തമായ രചനകൾ ലൈറ്റ് ഓൺ പ്രാണായാമ , ലൈറ്റ് ഓൺ യോഗ സൂത്രാസ് ഓഫ് പതഞ്ജലി , ലൈറ്റ് ഓൺ ലൈഫ് എന്നിവയാണ് .

1991 ൽ പദ്മശ്രീയും , 2002 ൽ പദ്മഭൂഷണും , 2014 ൽ പദ്മവിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിക്കുകയുണ്ടായി . 2014 ആഗസ്റ്റ് 20 ന് , തൊണ്ണൂറ്റി അഞ്ചു വയസ്സുള്ളപ്പോൾ പൂനെയിൽ വെച്ച് അദ്ദേഹം നിര്യാതനായി .

Tags: yoga
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies