മത്സരിച്ചു തോറ്റിട്ട് കള്ളക്കളിയെന്ന് നിലവിളിക്കരുത് ; വിമാനത്താവള വിഷയത്തിൽ മുഖ്യമന്ത്രിക്ക് മലയാളികളുടെ മറുപടി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മത്സരിച്ചു തോറ്റിട്ട് കള്ളക്കളിയെന്ന് നിലവിളിക്കരുത് ; വിമാനത്താവള വിഷയത്തിൽ മുഖ്യമന്ത്രിക്ക് മലയാളികളുടെ മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2020, 04:28 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവള നടത്തിപ്പ് അൻപത് വർഷത്തേക്ക് സ്വകാര്യ കമ്പനിക്ക് ലീസിനു നൽകിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഇട്ട ഫേസ്ബുക്ക് പോസ്റ്റിൽ വൻ പ്രതിഷേധം.കെ.എസ്.ആർ.ടി.സി പോലും നേരെ കൊണ്ടു നടക്കാൻ അറിയാത്തവരാണോ വിമാനത്താവളം നന്നാക്കുന്നതെന്ന കമന്റുകൾ പോസ്റ്റിൽ നിറഞ്ഞു. കേന്ദ്രസർക്കാരിന്റെ തീരുമാനവുമായി സഹകരിക്കില്ലെന്നത് മലയാളികളുടെ അഭിപ്രായമാണെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരേയും വൻ പ്രതിഷേധമുയർന്നു കഴിഞ്ഞു. ആ മലയാളികളിൽ ഞങ്ങളില്ല എന്നാണ് തിരുവനന്തപുരം നിവാസികളുടെ മറുപടിക്കമന്റ്റ്.

ടെൻഡറിൽ പങ്കെടുത്ത് തോറ്റിട്ട് കള്ളക്കളി എന്ന് നിലവിളിക്കുന്നത് ശരിയാണോ എന്നും കമന്റുകളിൽ ചോദ്യം ഉയരുന്നുണ്ട്. കണ്ണൂർ വിമാനത്താവളം സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലാണെന്നുള്ള വിജയന്റെ പരാമർശവും ചോദ്യം ചെയ്യപ്പെട്ടു. ഓഡിറ്റ് നടത്തണമെന്ന് സി.എ.ജി ആവശ്യപ്പെട്ടപ്പോൾ കണ്ണൂരിലെ വിമാനത്താവളം സർക്കാർ നിയന്ത്രണത്തിൽ അല്ലെന്നായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഇപ്പോൾ പിന്നെ എങ്ങനെയാണ് കണ്ണൂർ വിമാനത്താവളം നടത്തിപ്പിന്റെ മേന്മ സർക്കാരിന് അവകാശപ്പെടാൻ കഴിയുന്നതെന്നാണ് ചോദ്യം ഉയരുന്നത്.

വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് ലീസിനു നൽകുന്നതിനെ ശക്തമായി പിന്തുണച്ചു കൊണ്ട് മുൻ ആസൂത്രണ ബോർഡ് അംഗവും ടെക്നോപാർക്ക് സി.ഇ.ഒയുമായിരുന്ന ജി. വിജയരാഘവൻ രംഗത്തെത്തിയിരുന്നു. നിയമപരമായി നടന്ന ടെൻഡർ നടപടികളിൽ ഇപ്പോൾ അഴിമതി ആരോപിക്കുന്നത് വെറും രാഷ്‌ട്രീയ പ്രസ്താവനമാത്രമാണെന്നായിരുന്നു വിജയരാഘവന്റെ പരാമർശം. വിമാനത്താവള യാത്രക്കാരുടെ സംഘടനകളും നിരവധി ഫേസ്ബുക്ക് ഗ്രൂപ്പുകളും മുഖ്യമന്ത്രിയുടെ പോസ്റ്റിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Tags: Narendra ModiairportVijayan
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies