വാഹനപ്രേമികളുടെ പ്രിയപ്പെട്ട ശ്രേണിയായ കോംപാക്ട് എസ്.യു.വി നിരയിലേക്ക് പുത്തന്‍ വാഹനവുമായി ടൊയോട്ട. മാരുതിയുടെ എഞ്ചിനുമായെത്തുന്ന പുത്തന്‍ കോംപാക്ട് എസ്.യു.വിയുടെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. അര്‍ബന്‍ ക്രൂയിസര്‍ എന്ന പേരിലാണ് വാഹനം വിപണിയിലെത്തുക.
സെപ്റ്റംബര്‍ 22ന് വാഹനം വിപണിയിലെത്തിക്കുമെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. ഓഗസ്റ്റ് 22ന് വാഹനത്തിന്റെ ബുക്കിംഗ് ആരംഭിക്കും. ഒക്ടോബറിലാണ് വാഹന വിതരണം ആരംഭിക്കുക. മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ റീ-ബാഡ്ജ് പതിപ്പാണ് അര്‍ബന്‍ ക്രൂയിസര്‍. വാഹനത്തിന്റെ ടീസര്‍ കമ്പനി നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. ടൊയോട്ട ഗ്ലാന്‍സയ്ക്ക് ശേഷം ടൊയോട്ട-സുസുക്കി പങ്കാളിത്തത്തില്‍ നിന്നുള്ള രണ്ടാമത്തെ ബാഡ്ജ് എഞ്ചിനീയറിംഗ് മോഡലാണിത്. എന്നാല്‍ ബ്രെസയില്‍ നിന്നും മുന്‍ഭാഗത്തെ രൂപത്തില്‍ മാത്രമാണ് വാഹനത്തിന് പ്രകടമായ മാറ്റങ്ങള്‍ ഉള്ളത്.
വലിയ ഹൊറിസോണ്ടല്‍ ഗ്രില്ലുകളാണ് അര്‍ബന്‍ ക്രൂയിസറിന് നല്‍കിയിരിക്കുന്നത്. ബമ്പറിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എന്നാല്‍, ഫോഗ് ലാമ്പുകളിലും അലോയികളിലും ടൊയോട്ട മറ്റ് പരീക്ഷണങ്ങള്‍ ഒന്നുംതന്നെ നടത്തിയിട്ടില്ല. ഇന്റീരിയറിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്നാണ് വിവരം. ബ്രെസയ്ക്ക് സമാനമായി 1.5-ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എന്ജിന് തന്നെയാണ് ടൊയോട്ട അര്‍ബന്‍ ക്രൂയ്സറിനും കരുത്ത് പകരുക. പുത്തന്‍ വിറ്റാര ബ്രെസയുടേതിന് സമാനമായി അര്‍ബന്‍ ക്രൂയിസറും 103 ബിഎച്ച്പി പവറും 138 എന്‍എം ടോര്‍ക്കും ഉത്പ്പാദിപ്പിക്കും. 5-സ്പീഡ് മാന്വല്‍, 4-സ്പീഡ് ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ട്രാന്സ്മിഷന് ഓപ്ഷനുകളും ഉണ്ടാകും.
Comments