ഓണത്തിന്റെ വരവറിയിച്ച് കാക്കപ്പൂ വസന്തമൊരുക്കി മാടായിപ്പാറ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഓണത്തിന്റെ വരവറിയിച്ച് കാക്കപ്പൂ വസന്തമൊരുക്കി മാടായിപ്പാറ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2020, 08:19 am IST
FacebookTwitterWhatsAppTelegram

ഓണത്തിനു മുൻപേ വയലറ്റ് പൂക്കളുടെ മനോഹാരിത തീർത്ത് കാക്കപ്പൂ എത്തിയിരിക്കുകയാണ്. ഓണത്തിന്റെ വരവറിയിച്ച് ഏക്കറു കണക്കിനോളം സ്ഥലത്താണ് കാക്കപ്പൂ വിരിഞ്ഞു നിൽക്കുന്നത്. കണ്ണൂർ മാടായിപ്പാറയിൽ ആണ് പ്രകൃതിയുടെ ഈ ദൃശ്യവിരുന്ന് ഒരുക്കിയിരിക്കുന്നത്. ഓണക്കാലമാവുമ്പോൾ കുട്ടികളും വലിയവരുമെല്ലാം ഒരുമിച്ചു ഒത്തുകൂടി കാക്കപ്പൂ പറിക്കാൻ വരുന്ന സ്ഥലമാണ് മാടായിപ്പാറ. കോവിഡ് ആയാലും, വെള്ളപ്പൊക്കമായാലും തങ്ങളുടെ പതിവ് തെറ്റിക്കാതെ ഇത്തവണയും മാടായിപ്പാറയിൽ കാക്കപ്പൂ വസന്തം തീർത്തിയിരിക്കുകയാണ്.

മഴക്കാലമായാൽ പ്രകൃതി പച്ചപ്പ് പുതയ്‌ക്കുന്ന ഇടമാണ് കണ്ണൂരിലെ മാടായിപ്പാറ. ജൂലൈ അവസാനത്തോടെ കാക്കപ്പൂക്കൾ വിരിയാൻ തുടങ്ങും. കാക്കപ്പൂ വിരിഞ്ഞു കഴിഞ്ഞാൽ ഒരു മാസത്തോളം നീല പൂക്കളുടെ ഭംഗി മാടായിപ്പാറയിൽ കൺ കുളിർക്കെ നിറഞ്ഞു നിൽക്കും. സാധാരണ ഗതിയിൽ ഒരുപാട് സന്ദർശകർ ഈ മനോഹര കാഴ്ച കാണാൻ വരാറുണ്ട്. എന്നാൽ ഇത്തവണ കോവിഡ് നിയന്ത്രണങ്ങൾ കാരണം കാക്കപ്പൂ കാണാൻ വരുന്ന സന്ദർശകരുടെ എണ്ണം കുറഞ്ഞിരിക്കുകയാണ്.

യൂറ്റിക്കുലെറിയ എന്ന ശാസ്ത്ര നാമത്തിലാണ് കാക്കപ്പൂക്കൾ അറിയപ്പെടുന്നത്. വയലറ്റ് നിറത്തിൽ കാണപ്പെടുന്ന ഈ ചെറിയ പൂക്കൾ കൂട്ടമായാണ് പൊതുവെ കാണാറുള്ളത്. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് കാക്കപ്പൂക്കൾ ഉണ്ടാകാറുള്ളത്. കാക്കപ്പൂക്കൾ കാണുന്ന അപൂർവ സ്ഥലങ്ങളിൽ ഒന്നാണ് മാടായിപ്പാറ. കണ്ണിനു കുളിർമ തരുന്ന ഈ മനോഹര പൂക്കൾ മുൻവർഷങ്ങളെ അപേക്ഷിച്ച് കുറവാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. എങ്കിൽ പോലും ഓണം പ്രമാണിച്ച് പൂക്കളമിടാൻ ഒരുപിടി കാക്കപ്പൂക്കൾ ഇത്തവണയും മാടായിപ്പാറയിലെ ആളുകൾക്ക് ലഭിക്കും.കാലാവസ്ഥയിൽ സംഭവിച്ച വ്യതിയാനമാവും പൂക്കളുടെ എണ്ണത്തിൽ കുറവ് വന്നതിനു കാരണം എന്നാണ് അവർ പറയുന്നത്. കാക്കപ്പൂവും, അപൂർവമായി കാണുന്ന കൃഷ്ണ പൂവും, ഇരപിടിയൻ സസ്യങ്ങളും മാടായിപ്പറയുടെ മാത്രം പ്രത്യേകതകളാണ്.

Tags: onam
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies