അത്തം പത്തിനു പൊന്നോണം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture

അത്തം പത്തിനു പൊന്നോണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2020, 07:42 am IST
FacebookTwitterWhatsAppTelegram

കർക്കിടകത്തിലെ കഷ്ടനഷ്ടങ്ങൾക്കെല്ലാം വിരാമമിട്ടുകൊണ്ട് പൊന്നിൻ ചിങ്ങമാസത്തിലെ അത്തം ഇങ്ങെത്തി. അത്തത്തിൽ തുടങ്ങി തിരുവോണം വരെയുള്ള ആ പത്ത് നാളുകൾ കേരളീയർ ഓണമായി ആഘോഷിക്കുന്നു. മാവേലി മന്നനെ വരവേൽക്കുവാൻ ഓരോ വീട്ടിലും  പൂക്കളമൊരുക്കുന്നു. കാട്ടിലും മേട്ടിലും നടന്നു ശേഖരിച്ച പൂക്കളുടെ കാലം നീങ്ങിയെങ്കിലും, അന്യ നാടുകളിൽ നിന്നും വില്പനയ്‌ക്കായി എത്തുന്ന പൂക്കൾ കൊണ്ട് നാം പൂക്കളം തീർക്കുവാൻ തുടങ്ങി. മലയാള നാട്ടിലെ തൃപ്പൂണിത്തുറയിൽ അത്തം നാളിൽ അത്തച്ചമയവും അത്തപ്പൂക്കളവും തീർത്തുകൊണ്ട് ഓണമാമാങ്കത്തിന് തുടക്കം കുറിക്കുന്നു. ഒരേയൊരു വാമന ക്ഷേത്രമുള്ള തൃക്കാക്കരയിൽ ഓണോത്സവം ആരംഭിക്കുകയായി.

അത്തം മുതലുള്ള ആദ്യ ദിനങ്ങളിലെ ഒരുക്കങ്ങൾക്ക് ഉത്രാടദിവസം വൈകുന്നേരത്തോടെ വിരാമമാകും. പൂക്കളും, തൃക്കാക്കരയപ്പനും, പൂവടയും ഒരുക്കുവാനും തിരുവോണ സദ്യയ്‌ക്കുവേണ്ട ഉപ്പു തൊട്ട് കർപ്പൂരം വരെ സംഘടിപ്പിക്കാനും ഉത്രാടദിവസം ജനങ്ങൾ തിരക്കിലാണ്. ‘ഉത്രാടപാച്ചിൽ’ എന്ന ഒരു പഴമൊഴി ഇതിനെ ചൊല്ലിയുണ്ട്.

തിരുവോണദിവസം വെളുപ്പിന് കുളിച്ച് ശുദ്ധിയായി ഓരോ വീട്ടുമുറ്റത്തും ചാണകം മെഴുകി അരിമാവണിഞ്ഞ്, തൃക്കാക്കരയപ്പനെ തുമ്പക്കുടം കൊണ്ട് അലങ്കരിക്കുന്നു. പൂവടയും ശർക്കരയും വെച്ച്, നിലവിളക്ക് കൊളുത്തി, നാളികേരം ഉടച്ച്, ആരതി ഉഴിഞ്ഞ് മാവേലി മന്നനെ വരവേൽക്കുന്നു. വീട്ടിലെ കാരണവർ കുടുംബാങ്ങൾക്ക് ഓണക്കോടി സമ്മാനിക്കുന്നു. ശേഷം എല്ലാവരും ചേർന്നൊരുക്കുന്ന വിഭവ സമൃദ്ധമായ സദ്യ ഓണത്തിന്റെ ഹൈലൈറ്റാണ്. തുടർന്ന് ഓണക്കാല വിനോദങ്ങളായ ഓണക്കളി, ഊഞ്ഞാലാട്ടം, തുമ്പി തുള്ളൽ ,കുമ്മാട്ടിക്കളി എന്നിവയുടെ അരങ്ങേറ്റം ആണ്. കലാസാംസ്‌കാരിക സംഘടനകൾ നടത്തുന്ന കലാകായിക മത്സരങ്ങളും, ഓണസദ്യയും, വള്ളംകളി, വടംവലി, പുലിക്കളി, പൂക്കളങ്ങൾ എല്ലാം തന്നെ നമ്മുടെ സംസ്ക്കാര തനിമ ഓണനാളുകളിൽ തെളിഞ്ഞു കാണാം.

ഓണാഘോഷങ്ങളുടെ ശോഭ കെടുത്തിക്കൊണ്ട് ഈ വർഷം കൊറോണക്കാലത്തെ ഓണമാണ് മലയാളികൾ ആഘോഷിക്കുന്നത്. അതിജീവനത്തിന്റെ ഈ കാലത്ത് സമൂഹ നന്മയ്‌ക്കായി എല്ലാവരും നിയന്ത്രണങ്ങൾ അനുസരിച്ചു കൊണ്ട് തന്നെ ഓണം ആഘോഷിക്കുക്കുന്നു എന്നതാണ് പോയ വർഷങ്ങളിൽ നിന്നുള്ള വ്യത്യാസം. ഓണത്തിനു മാത്രം എത്തിയിരുന്ന വിദൂര ദേശങ്ങളിലുള്ളവർ മാസങ്ങൾക്ക് മുൻപേ വീട്ടിലെത്തി എന്ന വ്യത്യാസവും ഇക്കുറി ഓണത്തിനുണ്ട്.

Tags: onam
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies