അമ്മ മലയാളത്തിന്റെ മേന്മ ഈണത്തിലാക്കി സൂരജ് സന്തോഷ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Music

അമ്മ മലയാളത്തിന്റെ മേന്മ ഈണത്തിലാക്കി സൂരജ് സന്തോഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2020, 09:20 pm IST
FacebookTwitterWhatsAppTelegram

മലയാള ഭാഷയോടുള്ള സ്നേഹവും, ആദരവും ഈണത്തിലാക്കി സൂരജ് സന്തോഷ് ഒരുക്കിയ ‘തനി മലയാളം’ എന്ന മ്യൂസിക് വീഡിയോ ഏറെ ജനശ്രദ്ധ നേടുകയാണ്. അമ്മ മലയാളത്തിന്റെ സൗന്ദര്യവും, വാത്സല്യവും ഒരു ദൃശ്യവിരുന്നിലൂടെ പ്രേക്ഷകർക്ക് പങ്കുവെയ്‌ക്കുന്ന വീഡിയോ ഗാനമാണ് ‘തനി മലയാളം’. സാഹിത്യം, നൃത്തം, വാദ്യം, സിനിമ, ചിത്രകല എന്നീ മേഖലകളിലെ പ്രതിഭകളെ കോർത്തിണക്കിയാണ് ‘തനി മലയാളം’ എന്ന വീഡിയോ ഒരുക്കിയിരിക്കുന്നത്. ‘ദ ജിപ്സി സൺ’ എന്ന സൂരജ് സന്തോഷിന്റെ പുതിയ ആൽബത്തിലെ ആദ്യ ഗാനമാണിത്.

‘എന്നിലെ എന്നെ ജനിപ്പിച്ചതിന്, എന്റെ ചിന്തകൾക്കും ആശയങ്ങൾക്കും ചിറകു തന്നതിന്, എന്റെ വേരുകൾ ഈ മണ്ണിലാണെന്ന ബോധം നൽകിയതിന്, ‘അമ്മ മലയാളത്തിന് ഒരുപാട് സ്നേഹത്തോട് കൂടി സമർപ്പിക്കുന്നു’ എന്ന വാചകത്തോട് കൂടിയാണ് വീഡിയോ ആരംഭിക്കുന്നത്. എഴുത്തുകാരനായ എം ടി വാസുദേവൻ നായർ, സാറ ജോസഫ്, ബെന്യാമിൻ, മേള വിദ്വാൻ പെരുവനം കുട്ടൻമാരാർ, നടനും നാടകപ്രവർത്തകനുമായ നെടുമുടി വേണു, കഥകളി കലാകാരൻ പീശപ്പിള്ളി രാജീവൻ, ചിത്രകാരൻ  നാരായണ ഭട്ടത്തിരി, നർത്തകി മേതിൽ ദേവിക, തോൽപ്പാവക്കൂത്ത് കലാകാരൻ രാമചന്ദ്ര പുലവർ എന്നിവരേയും ഗാനരംഗത്ത് ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഒരു ചെറിയ കുട്ടി ജീവിതത്തിൽ വളരുന്നതോടൊപ്പം തന്റെ ഭാഷയും വളർന്ന് നിറങ്ങളുടെ ലോകത്തേക്ക് നമ്മളെ എത്തിക്കുന്ന ദൃശ്യങ്ങൾ മലയാള ഭാഷയുടെ കാവ്യാത്മകതയെ കൂടുതൽ മനോഹരമാക്കുന്നു. മലയാള ഭാഷ ഇത്രയും അധികം തന്നോടടുപ്പിച്ച പ്രിയ അധ്യാപകൻ ശ്രീ. മടവൂർ ശശിധരനോടുള്ള കടപ്പാടും സൂരജ് സന്തോഷ് ഈ ഗാനത്തിലൂടെ സമർപ്പിക്കുന്നു. ശ്രുതി നമ്പൂതിരിയുടെ വരികൾക്ക് ഗൗതം സൂര്യയാണ് മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.

Tags: MUSICsooraj santhosh
ShareTweetSendShare

More News from this section

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘One Arena’ പുറത്തിറങ്ങി; ഫിഫ ലോകകപ്പ് 2026ന് ആവേശം പകരാൻ ആലപ്പുഴയിൽ നിന്ന് ആഗോള നിലവാരത്തിലുള്ള മ്യൂസിക് ആന്തം

ആശാ ഭോസ്ലേ ആശുപത്രിയില്‍; പ്രിയഗായികയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥനയോടെ സംഗീതലോകം

“ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ”; അനുസ്മരിച്ച് മോഹൻലാൽ

മലയാളത്തിന്റെ ശബ്ദ സൗകുമാര്യം; അനുരാ​ഗം മീട്ടിയ ​’ഗന്ധർവന്’ വിട

‘കന്നി അയ്യപ്പൻ’ ആലപിച്ച് മുംബൈ നിവാസിയായ 10 വയസുകാരൻ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies