മുംബൈ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന കൊറോണക്കാലത്തെ ആദ്യ ക്രിക്കറ്റ് പരമ്പര ഇംഗ്ലണ്ടുമായി. ബി.സി.സി.ഐ അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലിയാണ് വിവരം അറിയിച്ചത്. ഓസ്ട്രേലിയയിലേക്കുള്ള ഇന്ത്യയുടെ പരമ്പരയ്ക്ക് ശേഷമാകും ഇംഗ്ലണ്ട് ഇന്ത്യയിലേയ്ക്ക് എത്തുക. ഇതിനിടെ 2021ല്‍ ഇന്ത്യയില്‍ അടുത്ത ഐ.പി.എല്‍ നടത്തുമെന്നും ഗാംഗുലി അറിയിച്ചു. 2023ലെ ഏകദിന ലോകകപ്പും അടുത്തവര്ഷത്തേയക്ക് ടി20 ലോകകപ്പിനും വേദിയാകാന്‍ ഇന്ത്യ തയ്യാറാണെന്നും ഗാംഗുലി അറിയിച്ചു.
കൊറോണക്കാലത്ത് ക്രിക്കറ്റ് വേദിയെ ഉണര്‍ത്തി നിര്‍ണ്ണായക പങ്കുവഹിച്ച ഇംഗ്ലീഷ് ക്രിക്കറ്റ് നിലവില്‍ മൂന്നു രാജ്യങ്ങളുമായി പരമ്പര വിജയകരമായി നടത്തിക്കഴിഞ്ഞു. ക്രിക്കറ്റ് രംഗത്തെ പര്യടനങ്ങള്‍ ധാരണപ്രകാരം നടത്താന്‍ ബി.സി.സി.ഐ എല്ലാ പരിശ്രമങ്ങളും നടത്തു. കൊറോണ കാലത്ത് ഓരോ രാജ്യത്തേയും പൊതു ആരോഗ്യസ്ഥിതിയുടെ പ്രശ്നങ്ങളാണ് മത്സരങ്ങള്‍ നടത്താന്‍ സാധിക്കാത്തതെന്ന് എല്ലാവര്‍ക്കുമറിയാമെന്നും ഗാംഗുലി പറഞ്ഞു. വനിതാ ക്രിക്കറ്റിന്റെ ക്ഷേമത്തിലും ഈ വര്‍ഷം നിര്‍ണ്ണായക തീരുമാനം എടുക്കുമെന്നും ഗാംഗുലി വ്യക്തമാക്കി.
Comments