നിത്യഹരിത വൃക്ഷമായ രുദ്രാക്ഷം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

നിത്യഹരിത വൃക്ഷമായ രുദ്രാക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2020, 12:57 pm IST
FacebookTwitterWhatsAppTelegram

ഹിന്ദുമത വിശ്വാസങ്ങളിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് രുദ്രാക്ഷം . ശിവ ഭഗവാന്റെ അപര നാമമായ രുദ്രനും , സംസ്‌കൃതത്തിൽ കണ്ണ് എന്ന് അർത്ഥം വരുന്ന അക്ഷ എന്ന പദവും ചേർന്നതാണ് രുദ്രാക്ഷം . ശിവ ഭഗവാന്റെ കണ്ണിൽ നിന്ന് ഉതിർന്നു വീണ കണ്ണുനീർ തുള്ളിയോടും , ശിവഭഗവാന്റെ തൃക്കണ്ണിനോടും രുദ്രാക്ഷത്തെ ഉപമിക്കുന്നു .

കേരളത്തിലെ നിത്യഹരിത വനപ്രദേശങ്ങളിലും , ഹിമാലയസാനുക്കളിലും , നേപ്പാളിലും , ഉത്തരേന്ത്യൻ പ്രദേശങ്ങളിലുമാണ് രുദ്രാക്ഷ വൃക്ഷം ധാരാളമായി കണ്ടു വരുന്നത് . നീല പുറംതോടോട് കൂടിയുള്ള വൃക്ഷത്തിൽ ഉണ്ടാവുന്ന കുരുവും രുദ്രാക്ഷം എന്ന് തന്നെയാണ് അറിയപ്പെടുന്നത് .

രുദ്രാക്ഷത്തിൽ കാണപ്പെടുന്ന നീളത്തിലുള്ള വരകളെ മുഖം എന്നാണ് പറയുന്നത് . മുഖങ്ങളുടെ എണ്ണം അനുസരിച്ചു രുദ്രാക്ഷത്തെ പല ഇനങ്ങളായി തരം തിരിച്ചിരിക്കുന്നു . ഒന്ന് മുതൽ ഇരുപത്തിയൊന്ന് മുഖങ്ങൾ വരെയുള്ള രുദ്രാക്ഷമാണ് ഉള്ളത് . ഇതിൽ ഒന്ന് മുതൽ പതിനാല് മുഖം വരെയുള്ള രുദ്രാക്ഷമാണ് കൂടുതലായി കാണപ്പെടുന്നത് .

പുരാതന കാലം മുതൽക്കേ ഋഷി വര്യന്മാർ രുദ്രാക്ഷം കോർത്ത മാലകളാണ് ജപിക്കാനായി ഉപയോഗിക്കുന്നത് . ഭക്തിയുടെയും വിശുദ്ധിയുടെയും പ്രതീകമായ രുദ്രാക്ഷത്തിന് ധാരാളം ഔഷധ ഗുണങ്ങളുമുണ്ട് . വളരെ പവിത്രമായി സൂക്ഷിക്കുകയും ധരിക്കുകയും ചെയ്യേണ്ടുന്ന ഒന്നാണ് രുദ്രാക്ഷമാല .

രുദ്രാക്ഷത്തിനെ ശിവഭഗവാനുമായി ബന്ധിപ്പിക്കുന്ന ഐതിഹ്യം ദേവീമാഹാത്മ്യത്തിൽ വിവരിച്ചിട്ടുണ്ട് . ത്രിപുരൻ എന്ന ഒരസുരൻ ദേവന്മാരെയെല്ലാം തോൽപ്പിച്ച് കൊണ്ട് ഏകാധിപതിയായി മാറിയപ്പോൾ , പരിഹാരത്തിനായി ദേവന്മാർ ശിവ ഭഗവാനെ ആശ്രയിക്കുകയുണ്ടായി . ത്രിപുരനെ വധിക്കാനുള്ള മാർഗം ആലോചിക്കാൻ കണ്ണുകൾ അടച്ച ഭഗവൻ കാലങ്ങൾക്കു ശേഷമാണ് മിഴി തുറന്നത് . ആ സമയം ഭഗവാന്റെ കണ്ണിൽ നിന്നും പൊഴിഞ്ഞ അശ്രുബിന്ദു വീണാണ് രുദ്രാക്ഷവൃക്ഷം ഉത്ഭവിച്ചത് .

ശിവഭഗവാന്റെ മൂന്ന് നേത്രങ്ങളിൽ നിന്ന് മൂന്ന് തരത്തിലുള്ള രുദ്രാക്ഷ വൃക്ഷങ്ങളാണ് ഉടലെടുത്തത് . ഭഗവാന്റെ സൂര്യ നേത്രത്തിൽ നിന്നുണ്ടായവക്ക് ചുവപ്പ് നിറവും , ചന്ദ്ര നേത്രത്തിൽ നിന്നുണ്ടായവക്ക് വെള്ള നിറവും , അഗ്നി നേത്രത്തിൽ നിന്നുണ്ടായവക്ക് കറുപ്പ് നിറവുമാണുള്ളത് . ത്രിപുരനെ വധിച്ച ശിവഭഗവാന് ത്രിപുരാന്തകൻ എന്ന നാമവും ഉണ്ട് .

വളരെയധികം പവിത്രമായ രുദ്രാക്ഷം ധരിക്കുവാനുള്ള രീതികൾ പൂർവികർ അനുശാസിച്ചിട്ടുണ്ട് . കഴുത്തിൽ അണിയുന്ന രുദ്രാക്ഷ മാല ജപിക്കുവാൻ ഉപയോഗിച്ച് കൂടാ . ജപിക്കുവാനുള്ള മാല പ്രത്യേകമായി കരുതേണ്ടതാണ് . ജപിക്കുവാനായി നിർമ്മിക്കുന്ന രുദ്രാക്ഷമാലയിൽ എത്ര രുദ്രാക്ഷം വേണം എന്നുള്ളത് ജപിക്കുന്ന ആളിന് നിശ്ചയിക്കാവുന്നതാണ് എന്നാൽ അത് ഇരുപത്തിയേഴിൽ കുറയാൻ പാടുള്ളതല്ല .

പല മുഖങ്ങൾ ഉള്ള രുദ്രാക്ഷം ഉള്ളതിനാൽ ഓരോ രുദ്രാക്ഷം ധരിക്കുന്നതിനും ഓരോ ഫലങ്ങളാണ് പറഞ്ഞിട്ടുള്ളത് . ഒരു മാലയിൽ ഒരേ മുഖമുള്ള രുദ്രാക്ഷം തന്നെ ആയിരിക്കുന്നതാണ് ഉചിതം . രുദ്രാക്ഷമാല ധരിക്കുന്നതു ശരീരത്തിന്റെ ഓറയെ ബലപ്പെടുത്തുകയും തന്മൂലം അതൊരു കവചമായി ധരിക്കുന്ന ആളെ പലവിധത്തിലുള്ള ദോഷങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും .

ഔഷധഗുണമുള്ള രുദ്രാക്ഷം പിത്തം , കഫം , വാതം , തലവേദന , മാനസികമായി ഉണ്ടാകുന്ന അസ്വസ്ഥതകൾ , പനി , ശരീരവേദന , രക്തസമ്മർദ്ദം തുടങ്ങി നിരവധി അസുഖങ്ങൾക്കുള്ള പരിഹാരമാണ് .

Tags: Lord Shiva
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies