നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ എന്നറിയാം... | പ്രചരണത്തിന് പിന്നിലെ വസ്തുതയെന്ത്
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ എന്നറിയാം… | പ്രചരണത്തിന് പിന്നിലെ വസ്തുതയെന്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2020, 10:00 pm IST
FacebookTwitterWhatsAppTelegram

പോസ്റ്റിന് ലൈക്ക് ചെയ്യൂ, കമന്റ് ചെയ്ത ശേഷം ഷെയർ ചെയ്യൂ…. ഇങ്ങനെ നിരവധി പോസ്റ്റുകൾ ഫേസ്ബുക്കിൽ നാം സ്ഥിരം കാണാറുണ്ട്. ഇത്തരത്തിൽ പ്രചരിക്കുന്ന ചില പോസ്റ്റുകളുടെ ആധികാരികതയാണ് നാം ഇന്ന് ഫാക്ടറിയിലൂടെ പരിശോധിക്കുന്നത്.

നമ്മുടെ എഫ്ബി ഹാക്ക്ഡ് ആണോ എന്ന് അറിയാന്‍ എന്തെങ്കിലും വഴിയുണ്ടോ..? കമന്‍റ് ബോക്‌സില്‍ @[4:0] എന്ന് അടിച്ച് നോക്ക് Mark Zuckerberg എന്ന് വന്നാല്‍ ഓക്കെ.. അല്ലെങ്കിൽ നിങ്ങളുടെ എഫ്ബി ഹാക്ക് ആയിട്ടുണ്ട് എന്നാണർത്ഥം… ഇങ്ങനെ ഒരു പോസ്റ്റ് കഴിഞ്ഞ കുറെ നാളുകളായി സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത് ശിയാണോയെന്ന് നമുക്ക് നോക്കാം…

കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ തന്നെ ഈ പ്രചരണത്തെ കുറിച്ചുള്ള ലേഖനങ്ങളാണ് റിസള്‍ട്ടില്‍ ലഭിക്കുന്നത്. 2015ല്‍ ഈ സന്ദേശത്തെ കുറിച്ച് സ്നോപ്‌സ് വസ്‌തുത അന്വേഷണം നടത്തിയതാണ്. തികച്ചും വ്യാജമായ പ്രചരണമാണിതെന്നാണ് സ്നോപ്സിന്‍റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അതായത് ഒരു വ്യക്തിയുടെ പേര് ഫെയ്‌സ്ബുക്കില്‍ ക്യാരക്‌ടര്‍ കോഡായി ഉപയോഗിച്ചിരിക്കുന്നത് കൊണ്ട് ആ വ്യക്തിയെ മെന്‍ഷന്‍ ചെയ്യുക മാത്രമാണ് @[4:0] എന്ന നമ്പര്‍ കമന്‍റ് ചെയ്യുമ്പോള്‍ സംഭവിക്കുന്നത്.

കുറച്ച് കൂടി വ്യക്തമായി പറഞ്ഞാല്‍ ഓരോ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളിലെ പേരുകള്‍ക്കും ഒരോ അക്കങ്ങളിലുള്ള ഐഡിയുമുണ്ട്. ഇത് കോഡുകളായിട്ടാണ് വെബ്‌സൈറ്റില്‍ പകര്‍ത്തിയിരിക്കുന്നത്. ഈ കോഡുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍ അതാത് യൂസര്‍മാരുടെ പേരുകള്‍ തെളിഞ്ഞ് വരുന്നത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. എല്ലാവര്‍ക്കും ഇത്തരത്തില്‍ കോഡ് കമന്‍റ് ചെയ്താല്‍ പേരുകള്‍ തെളിഞ്ഞ് വരണമെന്നില്ല. മൊബൈല്‍ ഫെയ്‌സ്ബുക്കിലും ഫെയ്‌സ്ബുക്ക് വെബ്‌സൈറ്റിനും ഇത് വ്യത്യസ്ഥമായിരിക്കും. ഒരു ഫെയ്‌സ്ബുക്ക് യൂസറിനെ മെന്‍ഷന്‍ ചെയ്യുക എന്നതല്ലാതെ ഈ കോഡ് ടൈപ്പ് ചെയ്ത് കമന്‍റ് ചെയ്യുമ്പോള്‍ അക്കൗണ്ട് സുരക്ഷിതമാണോ എന്നോ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നോ അറിയാന്‍ കഴിയില്ലെന്നും യുക്തിരഹിതമായ വ്യാജ പ്രചരണം മാത്രമാണിതെന്നും സ്നോപ്‌സ് വിശദീകരിക്കുന്നു.

ഇനി മറ്റൊരു പ്രചാരണം നോക്കാം…
കമന്‍റ് ബോക്‌സില്‍ ബിഎഫ്എഫ് എന്ന് ടൈപ്പ് ചെയ്യു.. പച്ച നിറം വന്നാല്‍ നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാണ്.. ഇത്തരം ഒരു പ്രചരണം കഴിഞ്ഞ കുറെ നാളുകളായി ഫെയ്‌സ്ബുക്കിലൂടെ പ്രചരിക്കുന്നുണ്ട്. ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബെര്‍ഗിന്‍റെ ചിത്രം സഹിതമാണ് ഇത്തരമൊരു പോസ്റ്റ് പ്രചരിപ്പിക്കുന്നത്.

എന്നാല്‍ ബിഎഫ്എഫ് എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ പച്ച നിറം തെളിയുമോ? അങ്ങനെ തെളിഞ്ഞാല്‍ അക്കൗണ്ട് സുരക്ഷിതമാണെന്നാണോ അര്‍ത്ഥം? എന്താണ് ബിഎഫ്എഫിന്‍റെ ഫുള്‍ ഫോം? വസ്‌തുത പരിശോധിക്കാം.

എന്നാല്‍ ബിഎഫ്എഫ് എന്ന വാക്കിന്‍റെ അര്‍ത്ഥം ബെസ്റ്റ് ഫ്രണ്ട്സ് ഫോര്‍ എവര്‍ എന്നാണ്. ഒരു സുഹൃത്തിനോട് സ്നേഹപ്രകടനം നടത്താനായി ഉപയോഗിക്കുന്ന ചുരക്കവാക്കാണ് ഇത്. മാത്രമല്ല ഇംഗ്ലിഷില്‍ xoxo അല്ലെങ്കില്‍ മലയാളത്തില്‍ ഉമ്മ, ആശംസകള്‍ എന്നൊക്കെ ടൈപ്പ് ചെയ്യുമ്പോഴും ഇത്തരത്തില്‍ അക്ഷരങ്ങള്‍ക്ക് നിറം മാറാറുണ്ട്. അതില്‍ ടച്ച് അല്ലെങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഹൃദയചിഹ്നം അല്ലെങ്കില്‍ ഹസ്‌തദാനം ചെയ്യുന്ന ഗ്രാഫിക്‌സുകളും കാണാന്‍ സാധിക്കും. ഇതൊക്കെ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കള്‍ക്ക് പരസ്പരം അനുമോദിക്കാനും സ്നേഹപ്രകടനം നടത്താനുമൊക്കെയുള്ള ചില കാര്യങ്ങള്‍ മാത്രമാണ്. കൂടാതെ ഇപ്പോള്‍ ബിഎഫ്എഫ് എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ നിറം മാറാറില്ല. ഫെയ്‌സ്ബുക്കില്‍ നിന്നും ആ ഒപ്ഷന്‍ ഒഴിവാക്കിയതായി കണ്ടെത്താനും കഴിഞ്ഞിട്ടുണ്ട്.

അതുകൊണ്ട് ഇങ്ങനെ പ്രചരിക്കുന്ന പോസ്റ്റുകൾ ദയവായി ഷെയർ ചെയ്യാതിരിക്കുക. ഇത് ചില പേജുകൾ അവരുടെ എൻഗേജ്മെന്റ് കൂട്ടുന്നതിനും മറ്റുമായി പ്രചരിപ്പിക്കുന്ന പോസ്റ്റുകളാണ്. സാമൂഹികമാദ്ധ്യമങ്ങളിലെ ഇത്തരം പ്രചാരണങ്ങൾ കണ്ണുമടച്ച് വിശ്വസിക്കരുത്… നിങ്ങളുടെ വിരൽത്തുമ്പിലുള്ള ഗൂഗിളിൽ ഒന്ന് സെർച്ച് ചെയ്ത് ഇത്തരം പ്രചാരണങ്ങളുടെ ആധികാരികത ഉറപ്പിച്ചതിന് ശേഷം മാത്രം ഷെയർ ചെയ്യുക…

ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

salim kumars

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

തിരുവനന്തപുരത്ത് 17 കാരനെ മർദ്ദിച്ചുകൊന്നു; ഒരാൾ പിടിയിൽ

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

ലോട്ടറി വിൽപ്പനക്കാരനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച്, കവർച്ച ചെയ്ത പ്രതി മുഹമ്മദ് അജ്മൽ അറസ്റ്റിൽ

മാതാവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

സ്‌കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച ഇരുപതോളം വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യ വിഷബാധ; പനിയും ചര്‍ദ്ദിയും വയറിളക്കവും ബാധിച്ച വിദ്യാര്‍ത്ഥികളെ ആശുപതിയിൽ പ്രവേശിപ്പിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം; നാളത്തെ റെഡ് അലർട്ടുകൾ പിൻവലിച്ചു, മത്സ്യബന്ധനത്തിന് വിലക്ക് തുടരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies