ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സിന്റെ അനുമതിയുള്ള താമസ വിസക്കാർക്ക് യു.എ.ഇയിലെ ഏത് വിമാനത്താവളങ്ങളിലേക്കും യാത്ര ചെയ്യാമെന്ന് അധികൃതർ അറിയിച്ചു. നേരത്തേ ഇവർക്ക് ദുബൈ വിമാനത്താവളത്തിലേക്ക് മാത്രമേ യാത്ര അനുമതിയുണ്ടായിരുന്നുള്ളു. പുതിയ നിർദേശം വന്നതോടെ ദുബൈ വിസക്കാർക്ക് മറ്റ് എമിറേറ്റുകളിൽ വിമാനമിറങ്ങാൻ കഴിയും. കൊറോണ നെഗറ്റിവ് സർട്ടിഫിക്കറ്റും നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു.AskDXBOfficial എന്ന ഹാഷ്ടാഗിലൂടെ സംശയം ചോദിച്ചവർക്ക് ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ മുഹമ്മദ് അൽ മറിയാണ് ഇക്കാര്യം മറുപടിയായി അറിയിച്ചത്.താമസ വിസയുള്ള ആർക്കും യു.എ.ഇയിലേക്ക് വരാം. ആറു മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്തുനിൽക്കുന്നവർക്കും മടങ്ങിയെത്താം. താമസ വിസയുടെ കാലാവധി അവസാനിച്ചതിനാൽ നാട്ടിലേക്ക് മടങ്ങുന്നവർ വീണ്ടും തിരിച്ചെത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വിസ പുതുക്കിയ ശേഷം പോകാൻ ശ്രമിക്കുന്നതാകും നല്ലത്. ഓൺലൈൻ വഴി ജി.ഡി.ആർ.എഫ്.എയുടെ അനുമതി ലഭിക്കാൻ വൈകുന്നവർക്ക് ജി.ഡി.ആർ.എഫ്.എയെ നേരിട്ട് സമീപിക്കാം. ഒരുമിച്ച് ഒരുമിച്ച് യാത്ര ചെയ്യമ്പോൾ കുടുംബത്തിലെ എല്ലാവരും അനുമതി നേടണമെന്ന് നിർബന്ധമില്ല. മാതാപിതാക്കളിൽ ഒരാൾക്ക് അനുമതി ലഭിച്ചാൽ കുട്ടികൾക്കും അനുമതി ലഭിച്ചതായി കണക്കാക്കും.
Comments