അകാല നരയ്ക്കുളള നാടന്‍ പരിഹാരങ്ങള്‍
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അകാല നരയ്‌ക്കുളള നാടന്‍ പരിഹാരങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2020, 04:03 pm IST
FacebookTwitterWhatsAppTelegram

പ്രായമാവുന്നതിന്റെ ലക്ഷണങ്ങളില്‍ ഒന്നായാണ് നാം മുടി നരക്കുന്നതിനെ കാണുന്നത്. എന്നാല്‍ പല ചെറുപ്പക്കാരിലും മാനസിക പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് ചെറുപ്പത്തിലേ മുടി നരയ്‌ക്കുന്നത്. പലപ്പോഴും ഇതിന് പ്രതിവിധി ഇല്ലാത്തത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. ഇത്തരം പ്രതിസന്ധികളെ തിരിച്ചറിയാന്‍ ആദ്യം ശ്രദ്ധിക്കണം. പ്രധാനമായും വീടുകളിലുളള സാധനങ്ങള്‍ ഉപയോഗിച്ചു കൊണ്ട് തന്നെ നമുക്ക് ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്. അതുകൊണ്ട് ഇനി അകാല നരയെന്ന പ്രശ്നത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്ന പൊടി കൈകള്‍ എന്തൊക്കെ എന്ന് നോക്കാം.

ഇഞ്ചിയും പാലും

ഇങ്ങനെയുണ്ടാകുന്ന അകാല നരയ്‌ക്ക് ഒരു പരിഹാരമാണ് ഇഞ്ചിയും പാലും. ഇഞ്ചി ചതച്ച് അല്ലെങ്കില്‍ അരച്ചെടുത്ത് അതിനോടൊപ്പം പാല്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കാം. ഇത് തലയില്‍ പുരട്ടി 10 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവിശ്യം ഇങ്ങനെ ചെയ്യുന്നത് അകാല നര അകറ്റുവാന്‍ സഹായിക്കുന്നു.

തൈരും കറ്റാര്‍വാഴയും

ഒരു കപ്പ് തൈര് എടുത്ത് അതിലേക്ക് ആവിശ്യത്തിന് കറ്റാര്‍വാഴ ജെല്‍ ചേര്‍ക്കാം. ഈ മിശ്രിതം തലയില്‍ പുരട്ടി ഒരു മണിക്കുറിനു ശേഷം കഴുകി കളയാം ഇത് അകാല നര ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

കട്ടനും ഉപ്പും

അകാലനര ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒരു പ്രതിവിധിയാണ് കട്ടനും ഉപ്പിന്റെയും മിശ്രിതം. ഒരു കപ്പില്‍ കട്ടന്‍ ചായ എടുത്ത് അതിലേക്ക് ഒരു ടീ സ്പൂണ്‍ ഉപ്പ് ചേര്‍ത്ത് നല്ലപോലെ ഇളക്കം. ഇത് തലയോട്ടിയില്‍ മസ്സാജ് ചെയ്യുന്നത് നര ഇല്ലാതാക്കാന്‍ സഹായിക്കും.

തൈരും ചെമ്പരത്തി ഇലയും

ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം തലയില്‍ പുരട്ടി അകാല നരയ്‌ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തൈരും ചെമ്പരത്തി ഇലയും. ചെമ്പരത്തി ഇല ഉണക്കി പൊടിച്ചെടുത്തത് നാലോ ആറോ ടീ സ്പൂണ്‍ തൈരിനോട് മിക്‌സ് ചെയ്തെടുക്കുന്ന മിശ്രിതം തലയില്‍ പുരട്ടുന്നത് അകാല നര ഇല്ലാതാക്കാന്‍ നമ്മേ സഹായിക്കും.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് അരച്ച ശേഷം അരിച്ചെടുക്കാം. ഈ അരിച്ചെടുത്ത സത്ത് തലയില്‍ പുരട്ടാം. ഇത് അകാല നര മാറുവാന്‍ ഫലപ്രദമായ ഒരു വഴിയാണ്.

കറിവേപ്പിലയും മോരും

മുടിയുടെ കറുപ്പിന് ഏറെ ഫലപ്രദമായ ഒന്നാണ് കറിവേപ്പിലയും മോരും. കറിവേപ്പില ചെറിയ കഷണങ്ങളായി അരിഞ്ഞ് എടുത്ത് മോരിനോട് ചേര്‍ത്ത് പേസ്റ്റ് ആക്കിയെടുക്കാം. ഇത് കുളിക്കാന്‍ നേരം വെള്ളത്തില്‍ കലര്‍ത്തി മുടി നന്നായി കഴുകുന്നത് അകാല നര കുറയ്‌ക്കാന്‍ നല്ല ഒരു ഉപാധിയാണ്.

തൈരും മൈലാഞ്ചിയും

തൈരും മൈലാഞ്ചിയും അകാല നര അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ്. ആവിശ്യത്തിന് തൈരും അതേ അളവില്‍ മൈലാഞ്ചിയും കലര്‍ത്തി എടുക്കുന്ന മിശ്രിതം തലയില്‍ തേക്കാം. ഇത് ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവിശ്യം തലയില്‍ തേക്കുന്നത് അകാല നരയെ ചെറുക്കാന്‍ സഹായിക്കും.

ജീവിത ശൈലി, ഭക്ഷണ രീതി എന്നിവയെല്ലാം ചെറുപ്പത്തില്‍ മുടി നരക്കുന്നതിന് കാരണമാകുന്ന ഒന്നാണ്. ഇത് പലപ്പോഴും ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.

 

 

 

Tags: akala narahome tips
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies