മുംബൈ: ഗണേശ ചതുര്‍ത്ഥിയില്‍ കര്‍ശന കൊറോണ മാനദണ്ഡങ്ങളുമായി മഹാരാഷ്ട്രയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. മാലയ്ക്ക് പകരം സാനിറ്റൈസര്‍ കയ്യില്‍ കരുതൂ എന്ന നിര്‍ദ്ദേശമാണ് മഹാരാഷ്ട്രാ ആരോഗ്യവകുപ്പ് നല്‍കിയിട്ടുള്ളത്. ഡല്‍ഹിയിലും ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി യിരിക്കുകയാണ്.
വന്‍ തോതില്‍ ഗണേശോത്സവ പന്തലുകള്‍ ഒരുക്കിയിരുന്ന മുംബൈ നഗരം കനത്ത ജാഗ്രതയിലാണ്. പന്തലുകളുടെ എണ്ണം വളരെ കുറയ്ക്കാനും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയതോടെ ആളുകളുടെ എണ്ണം നിയന്ത്രിക്കുന്നതില്‍ ഒരു പരിധിവരെ വിജയിച്ചതായി മുംബൈ കോര്പ്പറേഷന് അറിയിച്ചു.പത്തു ദിവസമായി നടത്തിക്കൊണ്ടിരുന്ന പൂജകള്‍ രണ്ടു ദിവസമായി ചുരുക്കാനും ജനങ്ങളോട് വീടുകളില്‍ ആഘോഷം നടത്താനുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സിനിമാ മേഖല വളരെ ആഘോഷത്തോടെ നടത്തുന്ന ഗണേശ പൂജകളും ഇത്തവണ വിരളമാണ്.
Comments