70 രാജ്യങ്ങളിലെ ആയുധ പ്രദർശനം  ; എല്ലാവർക്കും വേണ്ടത് ഇന്ത്യയുടെ ബ്രഹ്മോസ്
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

70 രാജ്യങ്ങളിലെ ആയുധ പ്രദർശനം  ; എല്ലാവർക്കും വേണ്ടത് ഇന്ത്യയുടെ ബ്രഹ്മോസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2020, 07:34 pm IST
FacebookTwitterWhatsAppTelegram

സൂപ്പർ സോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസ് കയറ്റു മതി ചെയ്യാനുള്ള നീക്കത്തിൽ ഇന്ത്യ . വിദേശരാജ്യങ്ങൾക്ക് വിൽക്കാൻ കഴിയുന്ന പ്രതിരോധ സാമഗ്രികളുടെ പട്ടികയിൽ ഇന്ത്യയുടെ വജ്രായുധമായ ബ്രഹ്മോസും സ്ഥാനം പിടിച്ചു കഴിഞ്ഞു . നിരവധി രാജ്യങ്ങൾ ബ്രഹ്മോസ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഏറെ പ്രധാന്യം നൽകേണ്ട രാജ്യങ്ങളുടെ സൈനിക വക്താക്കളുമായി ചർച്ച നടത്തുകയാണ് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം .

ഇന്ത്യയും റഷ്യയും സംയുക്തമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ബ്രഹ്മോസ് മിസൈൽ ആഗോളതലത്തിൽ വളരെയധികം ശ്രദ്ധയാകർഷിച്ചിരുന്നു . ഈ സൂപ്പർസോണിക് മിസൈൽ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ ഇരു രാജ്യങ്ങളിലെയും സർക്കാരുകളും തയ്യാറാണ്.

റഷ്യൻ പ്രതിരോധ മന്ത്രാലയം സംഘടിപ്പിക്കുന്ന ആർമി -2020 ഇന്റർനാഷണൽ മിലിട്ടറി ആൻഡ് ടെക്നിക്കൽ പരിപാടിയിൽ ബ്രഹ്മോസാണ് പ്രധാന താരമായതും . ഓഗസ്റ്റ് 23ന് ആരംഭിച്ച പരിപാടി 29 വരെയാണ് മോസ്കോയ്‌ക്ക് സമീപമുള്ള പാട്രിയറ്റ് പാർക്കിൽ നടക്കുക . ഇതിനുള്ളിൽ വച്ച് ഏറെ രാജ്യങ്ങളുടെ പ്രതിനിധികൾ ബ്രഹ്മോസിനായി ഇന്ത്യൻ പ്രതിനിധികളെ സമീപിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

റഷ്യയുടെ വ്യവസായം ടാങ്കുകളും കവചിത വാഹനങ്ങളും ഉൾപ്പെടെയുള്ള സൈനിക വസ്‌തുക്കൾ പ്രദർശിപ്പിച്ചിരിക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്ന 70 രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. തെക്കേ അമേരിക്ക മുതൽ ആസിയാൻ രാജ്യങ്ങളിൽ നിന്ന് വരെയുള്ള രാജ്യങ്ങളുടെ സൈനിക ആയുധങ്ങൾ ഇവിടെ പ്രദർശിപ്പിക്കാൻ എത്തിച്ചിരുന്നു . എന്നാൽ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ വരെ ബ്രഹ്മോസ് വാങ്ങാനാണ് താൽപ്പര്യപ്പെടുന്നത്.

നിലവിൽ പതിനഞ്ചോളം രാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചെന്നാണ് റിപ്പോർട്ട്. ഫിലിപ്പീൻസ്, ചിലെ, പെറു രാജ്യങ്ങളാണ് ഏറ്റവും അവസാനമായി ബ്രഹ്മോസ് മിസൈൽ തേടി ഇന്ത്യയിൽ എത്തിയത്.

ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലിന്റെ കര, കടൽ അധിഷ്ഠിത പതിപ്പുകൾ വിൽക്കാൻ ഇന്ത്യ കഴിഞ്ഞ കുറച്ച് വർഷങ്ങളായി തായ്‌ലൻഡ്, ഇന്തൊനീഷ്യ, വിയറ്റ്നാം എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളുമായി ചർച്ച നടത്തിവരികയായിരുന്നു. വിപുലമായ പരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും ശേഷം ഫിലിപ്പീൻസ് സൈന്യം ബ്രഹ്മോസ് വാങ്ങാൻ സജ്ജമായിട്ടുണ്ടെന്നാണ് അറിയുന്നത്.

ഇന്ത്യ–റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് മിസൈൽ വ്യോമസേന പരീക്ഷണവും പൂർത്തിയാക്കി. ഇന്ത്യയുടെ അത്യാധുനിക പോര്‍വിമാനം സുഖോയ്–30 എംകെഐ യിൽ നിന്നാണ് ബ്രഹ്മോസ് പരീക്ഷിച്ചത്. ലോകത്തിലെ ഏക ശബ്ദാതിവേഗ ക്രൂസ് മിസൈലാണ് ബ്രഹ്മോസ്. കര-നാവിക-വ്യോമ സേനകൾക്കു വേണ്ടിയുള്ള ബ്രഹ്മോസിന്റെ പ്രത്യേക പതിപ്പുകൾ തയാറാക്കിയിട്ടുണ്ട്.

ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

വിദ്യാർത്ഥി ബസ് കൺസെഷനിൽ വൻ മാറ്റം; പ്രായപരിധി 27 വയസ്സാക്കി ഉയർത്തി , യാത്രാ പരിധി 40 കിലോമീറ്റർ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ആലുവ ജില്ലാ ആശുപത്രിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവർഡോസ്; ഡോക്ടർക്കെതിരെ കേസ്

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies