കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 180-200 സിസി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ പുതിയ ഹോര്‍നെറ്റ് 2.0 അവതരിപ്പിച്ചു. മികച്ച പ്രകടനം കാഴ്ച വയ്ക്കുവാന്‍ രൂപ കല്‍പ്പന ചെയ്യപ്പെട്ടിരിക്കുന്ന ഹോര്‍നെറ്റ് 2.0 ഏറ്റവും പുതിയ സാങ്കേതിക സവിശേഷതകളോടെയാണ് പുറത്തിറക്കിയിട്ടുള്ളത്. വികസിപ്പിച്ചെടുത്ത ആറു പുതിയ പേറ്റന്റ് ആപ്ലിക്കേഷനുകള്‍ ഇതിന്റെ ഉത്പാദനത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. സിങ്കിള്‍ ചാനല്‍ എബിസിയോടുകൂടിയ ഇരട്ട പെറ്റല്‍ ഡിസ്ക് ബ്രേക്ക്, മോണോഷോക്ക് റീയര്‍ സസ്പെന്ഷന് എന്നിവ മികച്ച യാത്രാസുഖവും സുസ്ഥിരതയും നല്കുന്നു.
ഉയര്‍ന്ന ഇന്ധനക്ഷതമ ഉറപ്പുവരുത്തുന്ന എട്ട് ഓണ്‍ബോര്‍ഡ് സെന്‍സറുകള്‍ ഉപയോഗിക്കുന്ന പുതിയ ബിഎസ് 6 184 സിസി പിജിഎം-എഫ്ഐ ഹോണ്ട ഇക്കോ ടെക്നോളജി എന്‍ജിനാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. ഗോള്‍ഡന്‍ അപ്സൈഡ് ഡൗണ്‍ (യുഎസ്ഡി) ഫ്രണ്ട് ഫോര്‍ക്ക് ഉപയോഗിക്കുന്ന 200 സിസിയിലുളള ആദ്യത്തെ ബൈക്കുകൂടിയാണ് ഹോര്‍നെറ്റ് 2.0. പുതിയ എന്ജിന് സ്റ്റോപ് സ്വിച്ച് സൗകര്യപ്രദമായി എന്ജിന് ഓഫ് ചെയ്യാന്‍ സഹായിക്കുന്നു. വീതി കൂടിയ ടയറുകള്‍, ഗിയര്‍ പൊസിഷന്‍, സര്‍വീസ് ഡ്യൂ, ബാറ്ററി വോള്‍ട്ട്മീറ്റര്‍ എന്നിവ സൂചിപ്പിക്കുന്ന പൂര്‍ണ ഡിജിറ്റല്‍ നെഗറ്റീവ് ലിക്വിഡ് മീറ്റര്‍, സീല്‍ ചെയിന്‍ തുടങ്ങിയവ ഇതിന്റെ സവിശേഷതകളാണ്.
മികച്ച എയറോഡൈനാമിക് രൂപകല്‍പ്പനയും ടാങ്ക്പ്ലെയ്സ്മെന്റിലെ പുതിയ സ്പോര്‍ടി സ്പ്ലിറ്റ് സീറ്റും പുതിയ കീയും നഗര യാത്രയും ഹൈവേ റൈഡുകളും ആനന്ദകരവും സൗകര്യപ്രദവുമാക്കുന്നു. ആറുവര്‍ഷത്തെ പ്രത്യേക വാറന്റി പാക്കേജും (മൂന്നുവര്‍ഷത്തെ സാധാരണ വാറന്റിയും 3 വര്‍ഷത്തെ വര്‍ധിത വാറന്റിയും) ഹോനെറ്റ് 2.0-ക്ക് ഹോണ്ട ലഭ്യമാക്കിയിട്ടുണ്ട്.
രാജ്യാന്തര ‘സ്ട്രീറ്റ് ഫൈറ്ററായി ആവിഷ്കരിച്ചിട്ടുള്ള ഹോര്‍നെറ്റ് 2.0 പേള്‍ ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് സാംഗ്രിയ റെഡ് മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക് എന്നിങ്ങനെ നാലു നിറങ്ങളില്‍ ലഭ്യമാണ്. 126,345 രൂപയാണ് പുതിയ ഹോർനെറ്റിന്റെ എക്സ് ഷോറൂം വില.
Comments