വയനാട്: ജില്ലയില്‍ അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഒഴിവാക്കിയെന്ന് ജില്ലാകളക്ടര്‍. ബാവലി, കുട്ട റോഡുകളിലൂടെയുള്ള വാഹന നിയന്ത്രണമാണ് ഒഴിവാക്കിയത്. അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തരുതെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം ഒഴിവാക്കിയത്.
എല്ലാ റോഡുകളില്‍ നിന്നും ജില്ലയിലേക്ക് പ്രവേശനം അനുവദിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. യാത്രക്കാര്‍ കൊറോണ ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് മാത്രമെ പരിശോധിക്കാവൂ. മറ്റു തടസ്സങ്ങള്‍ യാത്രക്കാര്‍ക്ക് ഉണ്ടാക്കരുതെന്നും ജില്ലാകളക്ടര്‍ വ്യക്തമാക്കി.
കുട്ട ബാവലി എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന ടെസ്റ്റിംഗ് സ്ഥലത്ത് ആവശ്യമായ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിയമിക്കണം. എന്നാല്‍ അതിര്‍ത്തി കടന്ന് വരുന്ന യാത്രക്കാരില്‍ രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ മാത്രമെ ടെസ്റ്റ് ചെയ്യാന്‍ പാടുള്ളൂ. നീലഗിരി ജില്ലയില്‍ നിന്നും ജില്ലയില്ലേക്ക് പ്രവേശിക്കുനവര്‍ക്ക് രോഗലക്ഷണം ഉണ്ടെങ്കില്‍ അവരെ മുത്തങ്ങ ഫെസിലേറ്റേഷന്‍ സെന്ററിലേക്ക് അയക്കേണ്ടതാണെന്നും ജില്ലാകളക്ടര്‍ വ്യക്തമാക്കി.
Comments