തിരുവനന്തപുരം ; എല്ലാ മലയാളികൾക്കും ഓണാശംസകൾ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെയ്സ്ബുക്ക് വീഡിയോ സന്ദേശത്തിലൂടെയാണ് മുഖ്യമന്ത്രിയുടെ ഓണാശംസ . കൊറോണ വ്യവസ്ഥകൾ പാലിച്ച് പരിമിധികൾക്കുള്ളിൽ നിന്നുകൊണ്ട് ഇത്തവണ ഓണമാഘോഷിക്കണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
ഏത് പ്രതികൂല സാഹചര്യത്തിലും അനൂകൂല കാലമുണ്ടെന്ന പ്രതീക്ഷയാണ് ഓണം നൽകുന്നതെന്നും . വ്യവസ്ഥകൾ പാലിച്ച് പരിമിധികൾക്കുള്ളിൽ നിന്നുകൊണ്ട് ഓണമാഘോഷിക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. പ്രതികൂലസാഹചര്യങ്ങളെ സധൈര്യം അതിജീവിക്കാന്‍ കേരളത്തിന് കരുത്തേകിയ ഒരുമയുടെയും സ്നേഹത്തിന്റെയും ഉത്സവമാകട്ടെ ഓണമെന്ന് ഗവര്‍ണര്‍ ആശംസിച്ചു. ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിക്കൊപ്പമാണ് ഇത്തവണ ഗവര്‍ണറുടെ ഓണാഘോഷം. ഓണഘോഷത്തിൽ പങ്കെടുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ലിഫ് ഹൗസിലെത്തും.
Comments