പെൺകുട്ടിയുടെ മാനം രക്ഷിക്കാൻ നാടുപേക്ഷിച്ച് പോയവർ, കുൽധാര ഗ്രാമവാസികൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പെൺകുട്ടിയുടെ മാനം രക്ഷിക്കാൻ നാടുപേക്ഷിച്ച് പോയവർ, കുൽധാര ഗ്രാമവാസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2020, 09:50 pm IST
FacebookTwitterWhatsAppTelegram

വിശ്വാസവും ഭക്തിയും നിറഞ്ഞ ഒരുപാട് ക്ഷേത്രങ്ങൾക്ക് പുറമെ നിഗൂഢതകൾ ഒളിപ്പിച്ചുവെച്ചിരിക്കുന്ന പലയിടങ്ങളും നമ്മുടെ ഭാരതത്തിലുണ്ട്. ഒരുപക്ഷേ കെട്ടുകഥകളെന്ന് തോന്നിയാലും ഇപ്പോഴും ഭീതി നിറയ്‌ക്കുന്ന ഒരു ഗ്രാമത്തിലേക്ക് യാത്ര പോകാം, രാജസ്ഥാനിലെ കുൽധാര. ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമായ ഗ്രാമത്തിന്റെ കഥകളിലേക്ക് ഒരെത്തിനോട്ടം.

ആളനക്കമില്ലാത്ത ഈ സ്ഥലം ആളുകളെ ഭയപ്പെടുത്തുമെന്നത് തീർച്ച. വരണ്ടുണങ്ങിയ ഭൂമിയും കുറച്ചുമാത്രമുള്ള പച്ചപ്പും ഒരു മരുഭൂമിയുടെ പ്രതീതി തന്നെയാണ് നൽകുക.

ഈ ഗ്രാമത്തിന് പറയാനുള്ള ഒരു കഥയുണ്ട്. നൂറ്റാണ്ടുകൾക്ക് മുൻപ് പലിവാൽ എന്ന ബ്രാഹ്മണർ താമസിച്ചിരുന്ന ഒരു സമ്പന്ന ഗ്രാമമായിരുന്നു ഇത്. അക്കാലത്തെ നിയമമനുസരിച്ച് മന്ത്രിയായ സലിം സിംഗിന് ഗ്രാമവാസികൾ നികുതി നല്കണമായിരുന്നു. ഒരിക്കൽ ഗ്രാമ സന്ദർശനത്തിനെത്തിയ സലിം ഗ്രാമമുഖ്യന്റെ മകളെ കാണുകയും ഇഷ്ടപ്പെടുകയും ചെയ്തു തുടർന്ന് അവളെ തനിക്ക് വിവാഹം ചെയ്ത് തരണമെന്ന് പറഞ്ഞു. അല്ലാത്തപക്ഷം ഗ്രാമത്തിലെ നികുതി വർധിപ്പിക്കുമെന്നും സലിം പറഞ്ഞു. പെൺകുട്ടിയുടെ മാനം രക്ഷിക്കുന്നതിനായി കുൽധാര ഗ്രാമത്തിലെയും സമീപത്തുള്ള 84 ഗ്രാമങ്ങളിലെയും ജനങ്ങൾ ഇരുട്ടിവെളുക്കുംമുന്നേ ഇവിടെ നിന്നും പോയി. എന്നാൽ ഒറ്റ രാത്രി കൊണ്ട് ഇത്രയും ജനങ്ങൾ എവിടെ പോയി ഒളിച്ചു എന്നതിന് ഉത്തരമില്ല.

അതേ സമയം ഈ കഥ മറ്റൊരു രീതിയിലും പറഞ്ഞുകേൾക്കുന്നു. പെൺകുട്ടിയെ വിവാഹം ചെയ്ത് നൽകാത്തതിൽ ദേഷ്യം വന്ന സലിം ഗ്രാമത്തിലെ നികുതി വർധിപ്പിക്കുകയും ഇത് തങ്ങളെകൊണ്ട് അടയ്‌ക്കുവാൻ സാധിക്കില്ലായെന്ന് മനസിലാക്കിയ ഗ്രാമവാസികൾ നാടുവിട്ട് പോയെന്നാണ് ഒരു കഥ.

അതേ സമയം 2017 ലെ പഠനപ്രകാരം ഭൂമികുലുക്കം കാരണമാണ് ഇവിടെയുണ്ടായിരുന്ന ജനങ്ങൾ സ്ഥലം മാറിപോയതെന്നാണ് പറയുന്നത്.

ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിച്ചുവരുന്ന ഈ പ്രദേശം 2010ൽ രാജസ്ഥാൻ സർക്കാർ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയായിരുന്നു.

രാത്രികാലങ്ങളിൽ ഈ പ്രദേശത്ത് എത്തുന്നവർക്ക് അസാധാരണമായ പല അനുഭവങ്ങളും ഉണ്ടാകാറുണ്ട്.

ഭൂതകാലത്തിന്റെ അവശേഷിപ്പുകളായി മേൽക്കൂരകളും ചുവരുകളുമില്ലാത്ത മൺഭവനങ്ങൾ ഇവിടെ കാണാൻ സാധിക്കും.

രാജസ്ഥാനിലെ ജയ്സാൽമീരിൽ നിന്നും 18 കിലോമീറ്റർ അകലെയാണ് നിഗൂഢതകൾ നിറഞ്ഞ കുൽധാര ഗ്രാമം സ്ഥിതിചെയ്യുന്നത്.

Tags: rajasthanmysterious placesIndiantravelermysteries
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies