ചെന്നൈ: തമിഴ്നാട്ടിലെ പ്രശസ്തമായ മധുരൈ മീനാക്ഷി ക്ഷേത്രത്തിലെ തീര്‍ത്ഥാടന വിലക്ക് നീക്കി. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ക്ഷേത്രവും പരിസരവും പൂര്‍ണ്ണമായും അണുവിമുക്തമാക്കിയതായി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. നിലവിലെ കൊറോണ മാനദണ്ഡമനുസരിച്ച് 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും 65 വയസ്സിന് മുകളിലുള്ള പ്രായമുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും ക്ഷേത്ര പ്രവേശനം അനുവദിക്കില്ല. അവരെല്ലാം നിലവിലെ ചട്ടങ്ങള്‍ പാലിച്ച വീടുകളിലിരിക്കണമെന്നും പൊതു സ്ഥലങ്ങളില്‍ പോകരുതെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു.
രാവിലെ 6 മണിമുതല്‍ ക്ഷേത്രത്തിലേക്ക് നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങിയതായി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. ചെല്ലദുരൈ അറിയിച്ചു. കൊറോണ മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് ദര്‍ശനം അനുവദിച്ചിരിക്കുന്നത്. രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 12.30 വരേയും വൈകിട്ട് 4 മണി മുതല്‍ രാത്രി 8 മണിവരേയുമാണ് ദർശന സമയം. രാവിലെ നാലു ഘട്ടമായും വൈകിട്ട് രണ്ടു ഘട്ടമായിട്ടാണ് പ്രധാന പൂജകള്‍ നടക്കുന്നതെന്നും ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.
Comments