ജനീവ: ആഗോളരംഗത്ത് കൊറോണ ബാധിതരുടെ എണ്ണം രണ്ടര കോടി കടന്നതായി ലോകാരോഗ്യ സംഘടന. വിവിധ രാജ്യങ്ങളിലായി 2,56,41,965 പേര്‍ക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്. ഇതുവരെ 1,79,43,674 പേര് രോഗമുക്തരായതായും ലോകാരോഗ്യ സംഘടന അറിയിച്ചു. ലോകത്താകമാനം മരണമടഞ്ഞവരുടെ എണ്ണം 8,54,809 ആയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
രോഗബാധിതരില്‍ നിലവില്‍ ചികിത്സയിലുള്ളത് 68,43,482പേരാണ്. ഇതില്‍ 61,158 പേര് മാത്രമാണ് ഗുരുതരമായ രോഗാവസ്ഥയിലുള്ളത്. 99 ശതമാനം ആളുകളും സാധാരണ ലക്ഷണങ്ങള്‍ മാത്രമാണ് കാണിക്കുന്നതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗബാധിതരായവരില്‍ 5 ശതമാനം പേരാണ് മരണത്തിന് കീഴടങ്ങിയത്.
കൊറോണ രോഗബാധിതര്‍ ഏറ്റവും അധികം ഉള്ളത് അമേരിക്കയില്‍ തന്നെയാണ്. 62,11,796 പേര്‍ക്കാണ് രോഗം ഇതുവരെ ബാധിച്ചത്. മരണ സംഖ്യ 1,87,736 ആയിരിക്കുകാണ്.രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ രോഗബാധിതര്‍ 9,10,901 ആണ്. മരണം 1,21,515 ആയെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ഇതിനിടെ രോഗം ബാധിച്ചവരില്‍ 10 ശതമാനം ആളുകള്‍ മരണമടഞ്ഞിരിക്കുന്ന മെക്സികോ പ്രതിസന്ധിയിലാണ്. ആകെ 5,99,560 പേര്‍ക്ക് രോഗം ബാധിച്ചതില്‍ 64,414 പേര് മരണത്തിന് കീഴടങ്ങി.
Comments