ന്യൂഡല്‍ഹി: ആകര്‍ഷണീയമായ പ്രീ പെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. 1,499 രൂപയ്‌ക്ക് ഒരു വര്‍ഷം മുഴുവന്‍ കാലാവധിയുള്ള പ്ലാനാണ് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചത്. പ്ലാനില്‍ 24 ജിബി ഡേറ്റയാണ് ലഭിക്കുക.
പ്രതിദിനം 250 മിനിട്ട് വരെ വോയ്‌സ് കോള്‍ സൗജന്യമാണ്. ദിവസവും 100 എസ്എംഎസ് വരെ സൗജന്യമായി അയക്കുകയും ചെയ്യാം. ചെന്നൈ സര്‍ക്കിളിലാണ് ബിഎസ്എന്‍എല്‍ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്.
സെപ്തംബര്‍ 1 മുതല്‍ നിലവില്‍ വന്ന പുതിയ പ്ലാന്‍ ആദ്യ 90 ദിവസങ്ങള്‍ക്കുള്ളില്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് മറ്റൊരു ആനുകൂല്യം കൂടി ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇങ്ങനെ തെരഞ്ഞെടുക്കുന്നവര്‍ക്ക് 30 ദിവസത്തേക്ക് കൂടി അധികം സേവനം ലഭിക്കും. അതായത് 1,499 രൂപയ്‌ക്ക് ഈ പ്ലാന്‍ അനുസരിച്ചുള്ള സേവനങ്ങള്‍ 395 ദിവസം വരെ ഉപഭോക്താവിന് ലഭിക്കും.
ന്യൂഡല്‍ഹി: ഫേസ്ബുക്കിനെതിരെ അതൃപ്തി അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. സാമൂഹിക അന്തരീക്ഷം തകര്‍ക്കാന്‍ ഗൂഢ ശ്രമം നടക്കുന്നുണ്ടെന്നാരോപിച്ച് കേന്ദ്ര സര്‍ക്കാര്‍ ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കത്തയച്ചു. പ്രധാനമന്ത്രിയേയും കേന്ദ്ര മന്ത്രിമാരെയും അപമാനിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുവെന്ന് കത്തില്‍ കുറ്റപ്പെടുത്തുന്നു.
Comments