ന്യൂഡല്‍ഹി: ഒരു ഇടവേളയ്ക്ക് ശേഷം രാജ്യ തലസ്ഥാനത്ത് കൊറോണ വ്യാപനം കൂടുന്നു. രണ്ടു ദിവസമായി രോഗബാധിതരുടെ എണ്ണം രണ്ടായിരത്തിന് മുകളിലെത്തി യിരിക്കുകയാണ്.272 മുന്‍സിപ്പല്‍ വാര്‍ഡുകളിലായാണ് രോഗബാധ കൂടിയിരിക്കുന്നത്. കൊറോണ രോഗബാധ കൂടിയതോടെ സാധാരണ അസുഖങ്ങള്‍ക്കായി രോഗികളെ പ്രവേശിപ്പിക്കില്ലെന്ന് എയിംസ് ആശുപത്രി അറിയിച്ചു. കൊറോണ രോഗികള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനാണ് തീരുമാനമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
കൊറോണ സ്ഥിരീകരിക്കുന്നവരുടെ ഐസൊലേഷന്‍ സംവിധാനത്തിനായി 500 റെയില്‍വേ കോച്ചുകള്‍ തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. 8000 രോഗികള്‍ക്ക് താമസം ഒരുക്കാന്‍ ഇത്രയും കോച്ചുകളില്‍ സംവിധാനമുണ്ടാകുമെന്നും റെയില്‍വേ പറഞ്ഞു. 2300ന് മുകളിലേയ്ക്ക് രോഗബാധിതരുടെ എണ്ണം രണ്ടാം ദിവസവും കടന്നിരിക്കുകയാണ്. ഇന്നലെ ഒരു ദിവസം മരണം 18ലെത്തി. ആകെ മരണം 4462 ആയിരിക്കുകയാണ്. 1.77 ലക്ഷം പേര്‍ക്കാണ് ഡല്‍ഹിയില്‍ രോഗം ബാധിച്ചത്. 1.57 ലക്ഷം പേര് രോഗമുക്തരായി.
Comments