പാരീസ്: കൊറോണ ലോക്ഡൗണ്‍ കാലത്തെ ആദ്യ അന്താരാഷ്‌ട്ര ഫുട്‌ബോള്‍ ടൂർണമെൻറ്ഇ ന്നാരംഭിക്കും. യൂറോകപ്പ് 2020 അടുത്ത വര്‍ഷത്തേയ്‌ക്ക് മാറ്റിയ ശേഷം രാജ്യങ്ങള്‍ പോരാടുന്ന നേഷന്‍സ് ലീഗ് ആരാധകര്‍ക്ക് ആവേശത്തിലാക്കുയാണ്. നിലവില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ രാജ്യമായ പോര്‍ച്ചുഗലാണ് നേഷന്‍സ് ലീഗ് ചാമ്പ്യന്മാര്‍. ആദ്യമത്സരത്തില്‍ ലാത്വിയയും അന്‍ഡോറയുമാണ് ഏറ്റുമുട്ടുന്നത്. ആകെ 10 മത്സരങ്ങളാണ് നാളെ മാത്രം നടക്കുന്നത്. പ്രമുഖ ടീമുകളും മുന്‍ ലോകചാമ്പ്യന്മാരുമായ സെപയിനും ജര്‍മ്മനിയും നാളെ പരസ്പരം ഏറ്റുമുട്ടും. റഷ്യ, ബള്‍ഗേറിയ, സ്വിറ്റ്‌സര്‍ലന്റ് എന്നിവരും നാളെ കളത്തിലിറങ്ങുകയാണ്.
യുറോ യോഗ്യതാ മത്സരങ്ങള്‍ 2019 നവംബറില്‍ കളിച്ച ശേഷം എല്ലാ രാജ്യങ്ങളുടെ ടീമുകളും മത്സരങ്ങളില്ലാത്ത മരവിപ്പിലായിരുന്നു.10 മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് രാജ്യാന്തര ക്ലബ്ബുകളില്‍ കളിച്ചിരുന്ന എല്ലാ താരങ്ങളും ഈ ആഴ്ചകളില്‍ സ്വന്തം നാടിനായി പന്തു തട്ടുന്നത്.















