വിശപ്പ് സഹിക്കാൻ കഴിയാത്ത ഭഗവാൻ വസിക്കുന്ന തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

വിശപ്പ് സഹിക്കാൻ കഴിയാത്ത ഭഗവാൻ വസിക്കുന്ന തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2020, 05:11 pm IST
Facebook
Twitter
WhatsAppTelegram

കേരളത്തിലെ കോട്ടയം ജില്ലയിലെ തിരുവാർപ്പ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന , കേരളത്തിൽ ആദ്യം നട തുറക്കുന്ന ഏക ക്ഷേത്രവുമാണ് തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം . കംസ വധത്തിന് ശേഷം തളർന്ന് അവശനായി വിശന്നിരിക്കുന്ന ഭഗവാൻ ശ്രീകൃഷ്ണന്റെ സങ്കല്പമുള്ള നാലു കരങ്ങളോട് കൂടിയിരിക്കുന്ന പ്രതിഷ്ഠയാണ് ക്ഷേത്രത്തിൽ ഉള്ളത് .

വെളുപ്പിന് രണ്ടു മണിക്ക് നട തുറക്കുന്ന ക്ഷേത്രത്തിൽ ഭഗവാന്റെ ശിരസ്സ് കഴുകിയ ഉടൻ തന്നെ നിവേദ്യം അർപ്പിച്ചതിന് ശേഷം മാത്രമാണ് ബാക്കി ചടങ്ങുകൾ നടത്തുക . നട തുറക്കാൻ എത്തുന്ന തിരുമേനിയുടെ കയ്യിൽ താക്കോലിനൊപ്പം മഴുവും കാണും കാരണം താക്കോൽ കൊണ്ട് നട തുറക്കാൻ ആയില്ലെങ്കിൽ മഴു ഉപയോഗിച്ച് ശ്രീകോവിലിന്റെ വാതിൽ പൊട്ടിക്കാൻ ഉള്ള അധികാരം അദ്ദേഹത്തിന് നൽകിയിട്ടുണ്ട് . നട തുറക്കാൻ വൈകിയാൽ വിശന്നിരിക്കുന്ന ഭഗവാന് ഭക്ഷണം നല്കാൻ താമസിക്കും എന്ന സങ്കല്പ്പമാണ് ഈ ആചാരത്തിന് പിന്നിൽ .

1500 വർഷങ്ങൾക്കു മേൽ പഴക്കമുള്ള ക്ഷേത്രത്തിന്റെ ഉത്ഭവത്തിന് മഹാഭാരതവുമായി ബന്ധമുണ്ട് . പാണ്ഡു പുത്രന്മാർ വനവാസം നടത്തിയിരുന്ന കാലത്ത് അവർക്കു പൂജിക്കാൻ ഭഗവാൻ തന്നെ നൽകിയ വിഗ്രഹം , വനവാസം കഴിഞ്ഞു മടങ്ങിയ പാണ്ഡവർ , ഭഗവാൻ ദ്രൗപദിക്ക് നൽകിയ അക്ഷയപാത്രത്തിൽ വെച്ച് കടലിൽ ഒഴുക്കുകയായിരുന്നു എന്ന് സങ്കല്പ്പം .

ഒരിക്കൽ ഈ വഴിവരികയായിരുന്ന സന്യാസി ശ്രേഷ്ഠന്റെ വള്ളം കടലിന്റെ ഒരു ഭാഗത്ത് എത്തിയപ്പോൾ നിന്ന് പോവുകയും , വള്ളം നിൽക്കാനുള്ള കാരണം തേടി മുങ്ങാംകുഴിയിട്ട പരിചരക്കാർക്കു ഉരുളിയിൽ (അക്ഷയപാത്രം ) നാലു കരങ്ങളോട് കൂടിയ ഈ വിഗ്രഹം ലഭിക്കുകയും , സന്യാസി ശ്രേഷ്ഠൻ കുന്നം , പള്ളിക്കര വഴി സഞ്ചരിച്ചു ഇപ്പോൾ ക്ഷേത്രം കുടി കൊള്ളുന്ന പ്രദേശത്തു എത്തി ചേരുകയും , വിഗ്രഹം ഇല്ലാതിരുന്ന ഒരു ക്ഷേത്രത്തിൽ ഉരുളിയോട് കൂടി പ്രതിഷ്ഠിക്കുകയും ചെയ്തു എന്നുള്ളതാണ് ഒരൈതിഹ്യം .

ഒരുപാട് പ്രത്യേകതകൾ ഉള്ള ഈ ക്ഷേത്രത്തിൽ അത്താഴ പൂജ കഴിഞ്ഞാണ് ദീപാരാധന . ഗ്രഹണ സമയത്ത് കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളും അടച്ചിടുമെങ്കിലും തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം മാത്രം നടക്കുകയില്ല . ഇതിനു കാരണം , ഒരിക്കൽ ഗ്രഹണ സമയത്തു ക്ഷേത്രം അടച്ചിടുകയും , അതിനു ശേഷം തുറന്നപ്പോൾ , ഭഗവാന്റെ അരഞ്ഞാണം അരയിൽ നിന്ന് ഊരി നിലത്തു കിടക്കുന്നതും ആണ് കണ്ടത് . പ്രശ്നവിധിയിൽ ഗ്രഹണ സമയത്തു നട അടഞ്ഞു കിടന്നിരുന്നതിനാൽ നേദ്യം വൈകുകയും വിശപ്പിനാൽ വയറൊട്ടി അരഞ്ഞാണം അഴിഞ്ഞു താഴെ വീഴുകയും ആയിരുന്നു എന്നാണ് കണ്ടത് . ഈ സംഭവത്തിന് ശേഷം നേദ്യം വൈകും എന്ന കാരണത്താൽ ഒരിക്കലും ഗ്രഹണത്തിന് തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം അടക്കുക പതിവില്ല .

മേട മാസത്തിലാണ് പത്തു ദിവസത്തെ ഉത്സവം കൊണ്ടാടുന്നത് . പാൽപ്പായസം , നെയ്പ്പായസം , അപ്പം എന്നിവയാണ് പ്രധാന വഴിപാടുകൾ .

Tags: sreekrishna swami templetemples in kottayamkerala templesTemples in KeralaGod Sreekrishna
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

ആറന്മുള വള്ളസദ്യ പുനരാരംഭിച്ചു; പമ്പയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ തിരിച്ചെത്തി; ഭക്തജന തിരക്ക് കൂടുന്നു

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

Latest News

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies