ലേ: അതിര്‍ത്തിയില്‍ ചൈന ഉണ്ടാക്കിയിരിക്കുന്നത് സാഹചര്യം അതീവ ഗുരുതരമെന്ന മുന്നറിയിപ്പുമായി കരസേന മേധാവി. ഇന്നലെ മുതല്‍ ലഡാക്കിലെ ലേ മേഖലയില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് ജനറല്‍ എം.എം.നരവാനേ നിര്‍ണ്ണായക വിലയിരുത്തല്‍ നടത്തിയത്. യഥാര്‍ത്ഥ നിയന്ത്രണരേഖയിലെ സ്ഥിതി അതീവ ഗുരുതരമെന്നു തന്നെയാണ് നരവാനേ വിശേഷിപ്പിച്ചത്. സൈന്യം ഏതു സാഹചര്യവും നേരിടാന്‍ തയ്യാറെടുത്തുകഴിഞ്ഞുവെന്നും നരവാനേ അറിയിച്ചു.
‘ഇന്നലെയാണ് ലേയിലെത്തിയത്. പിന്നീട് മൂന്ന് സുപ്രധാന മേഖലകള്‍ സന്ദര്‍ശിച്ചു. തനിക്കൊപ്പം മറ്റ് സൈനിക ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. നമ്മുടെ സൈനികര്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അവരെല്ലാം ഏതു സാഹചര്യവും നേരിടാന്‍ തയ്യാറുമാണ്. സൈനികര്‍ അവരുടെ ഏറ്റവും മികച്ച തയ്യാറെടുപ്പിലുമാണ്.’ നരവാനേ പറഞ്ഞു.
അതിര്‍ത്തിയിലെ സാഹചര്യം കണക്കിലെടുത്ത് മുന്‍കരുതലുകള്‍ നന്നായിയെടുത്തിട്ടുണ്ട്. നിലവിലെ സ്ഥിതി വഷളാകാതിരിക്കാനാണ് ശ്രദ്ധിക്കുന്നതെന്നും നരവാനേ കൂട്ടിച്ചേര്‍ത്തു.















