മുടിനാരിഴകളിലും ചെറിയ വലിപ്പത്തിൽ ഉള്ള റോബോട്ടുകളെ ഗവേഷകർ നിർമ്മിച്ചതായി നേച്ചർ മാസിക. കഴിഞ്ഞ വാരം ആണ് ഇതിനെ പറ്റിയുള്ള പേപ്പർ പ്രസിദ്ധീകരിക്കപ്പെട്ടത്, ചുരുങ്ങിയത് 50 വർഷമായി തുടരുന്ന മൈക്രോ റോബോട്ടിക് ഗവേഷണത്തിൽ ഒരു വല്യ നാഴികക്കല്ലാണ് ഈ നേട്ടം .
ഒരു മീറ്ററിന്റെ 10 ലക്ഷത്തിൽ ഒരംശം ആണ് ഒരു മൈക്രോൺ , ഇപ്പൊ നിർമിക്കപ്പെട്ട റോബോട്ടുകൾ മൈക്രോണുകളുടെ വലിപ്പത്തിൽ ഉള്ളവയാണ്. പുറമെ നിന്നും ഉള്ള നിയന്ത്രണത്തോടു കുടി ചലനശേഷി ഉള്ള റോബോട്ടുകളുടെ അടിസ്ഥാന ഘടകം ആണ് ഗവേഷകർ സൃഷ്ടിച്ചത്, അക്യൂട്ടേറ്റർ എന്ന് അറിയപ്പെടുന്ന ഇവ മൈക്രോ റോബോട്ടുകളുടെ പ്രായോഗികതയുടെ സാക്ഷ്യപത്രം ആണ്.
സോളാർ സെല്ലുകളുടെ സഹായത്തോടെ 200 മൈക്രോവോൾട് – 10 നാനോവാട്ട് വൈദ്യുതി ഉപയോഗിച്ച് ആണ് ഇവ പ്രവർത്തിക്കുന്നതു, ലേസർ രശ്മിയുടെ സഹായത്തോടു കുടി ആണ് സോളാർ സെല്ലുകളിൽ വൈദ്യുതി ഉത്പാദിക്കുന്നത്, മുന്നിലും പിന്നിലും ആയി ഘടിപ്പിച്ച രണ്ടു കാലുകൾ ഉപയോഗിച്ച് നീങ്ങുവാൻ ഇവക്കു സാധിക്കും.
മനുഷ്യശരീരത്തിൽ സൂഷ്‌മം ആയി ഉള്ള ഇടപെടലുകൾ നടത്തുവാനും, കോശങ്ങളും മറ്റും ആയി സമ്പർക്കം പുലർത്തുവാനും ഉപയോഗിക്കാവുന്ന ഇവയെ കീമോ തെറാപ്പി പോലെ ദുരിതപൂർണമായ ചികിത്സയുടെ പകരക്കാരൻ ആകുവാൻ സാധിക്കും.ആരോഗ്യമേഖലയിൽ മാത്രം അല്ല പക്ഷെ കൃഷി ഇടങ്ങളിൽ കീടനാശിനിയായും ഇവക്ക് പ്രവർത്തിക്കുവാൻ കഴിയും എന്ന് ഗവേഷകർ വിശ്വസിക്കുന്നു. ഇങ്ങനെ നിത്യജീവിതത്തിനെ സാരമായി ബാധിക്കുവാൻ കഴിവുള്ള ഈ കണ്ടുപിടുത്തം പുതിയ വിപ്ലവം ആണ് സൃഷ്ടിക്കുക എന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു















