കടലിലേക്കിറങ്ങി നിൽക്കുന്ന ഉറവ , ഉപ്പ് രസമില്ലാത്ത ജലം ; വില്ലൂണ്ടി തീർത്ഥത്തിന്റെ പ്രത്യേകതകൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

കടലിലേക്കിറങ്ങി നിൽക്കുന്ന ഉറവ , ഉപ്പ് രസമില്ലാത്ത ജലം ; വില്ലൂണ്ടി തീർത്ഥത്തിന്റെ പ്രത്യേകതകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2020, 07:53 pm IST
Facebook
Twitter
WhatsAppTelegram

വില്ലൂണ്ടി തീർത്ഥത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ? രാമേശ്വരം സന്ദർശിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു സ്ഥലം ആണിത്. കടലിലേക്കിറങ്ങി സ്ഥിതിചെയ്യുന്ന ഉറവയാണെങ്കിലും ഇതിനെ വ്യത്യസ്തമാക്കുന്നത് ഇതിലെ ശുദ്ധജലം ആണ്. വില്ലൂണ്ടി തീർത്ഥത്തെ കുറിച്ചുള്ള വിശേഷങ്ങളിലേക്ക്.

ഏതൊരു വിശ്വാസിയും സഞ്ചാരിയും പോവാൻ കൊതിക്കുന്ന ഒരു ഇടമാണ് രാമേശ്വരം. രാമന്റെ പാദസ്പർശമേറ്റ ഓരോ മൺതരിയും വിശ്വാസി സമൂഹത്തിന് പ്രിയപ്പെട്ടത് തന്നെ. ചാർദാം തീർത്ഥാടന കേന്ദ്രങ്ങളിലെ ഒന്നുകൂടിയാണ് രാമേശ്വരം. രാമേശ്വരത്തെ പ്രശസ്തമാക്കുന്നത് അവിടെയുള്ള തീർത്ഥയിടങ്ങൾ തന്നെയാണ്. രാമൻ ദാഹമകറ്റുവാൻ കുഴിച്ച തീർത്ഥം മുതൽ രാവണ നിഗ്രഹത്തിന് ശേഷം രാമൻ കുളിച്ച തീർത്ഥവുമടക്കം 64 തീർത്ഥയിടങ്ങൾ ആണ് ഇവിടെയുള്ളത്. ഇതിൽ ഏറ്റവും പ്രധാനി വില്ലൂണ്ടി തന്നെ. കടൽക്കരയിൽ ഇരിക്കുകയായിരുന്ന സീതയ്‌ക്ക് ദാഹം അനുഭവപ്പെട്ടപ്പോൾ രാമൻ മധുരമുള്ള വെള്ളം എടുത്തുകൊടുത്ത സ്ഥലമാണ് ഇത്. കടലിലേക്ക് ഇറങ്ങിയാണ് ഇത് സ്ഥിതിചെയ്യുന്നതെങ്കിലും ഒരു തരി പോലും ഉപ്പിന്റെ അംശം ഇതിലെ ജലത്തിൽ ഇല്ല എന്നതാണ് എല്ലാവരെയും അമ്പരിപ്പിക്കുന്നത്.

വില്ലൂണ്ടി എന്ന പേരിന് പിന്നിലെ കഥ നോക്കാം. രാവണനിൽ നിന്നും സീതയെ മോചിപ്പിച്ചതിന് ശേഷം രാമനും കൂട്ടരും രാമേശ്വരത്ത് വിശ്രമിക്കുകയും കൂടാതെ ശിവലിംഗം പ്രതിഷ്ഠിച്ച് പൂജകൾ നടത്തിയെന്നുമാണ് പറയുന്നത്. ശേഷം അയോധ്യയിലേക്ക് തിരിച്ച് പോകും മുന്നേ ദാഹം അനുഭവപ്പെട്ട കൂട്ടാളികൾ രാമനോട് വിഷമം പറയുകയും അങ്ങനെ രാമൻ വില്ല് കുലച്ച് മണ്ണിൽ ഒരു തീർത്ഥം സൃഷ്ടിച്ച് നൽകിയെന്നുമാണ് കഥകൾ. അങ്ങനെയാണ് വില്ലൂണ്ടി (മണ്ണിൽ വില്ല് ആണ്ടിറങ്ങിയ ഇടം) ക്ഷേത്രം എന്ന പേര് ലഭിച്ചത്.

രാവണനെ നിഗ്രഹിച്ചതിന് ശേഷം രാമൻ കുളിച്ച ഇടമായ അഗ്നി തീർത്ഥമാണ് മറ്റൊന്ന്.

രാമേശ്വരത്തെ ക്ഷേത്രങ്ങളെ കുറിച്ച് പറയാതെ രാമേശ്വരം എന്ന പുണ്യസ്ഥലത്തിന്റെ വിവരണം പൂർണമാകില്ല. 17-)o നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട, ലോകപ്രസിദ്ധമായ രാമേശ്വരം രാമനാഥ ക്ഷേത്രം ഇന്ത്യയിലെ 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിലെ ഒന്നുകൂടിയാണ്.

തന്റെ അഞ്ചുമുഖങ്ങളും ഹനുമാൻ വെളിപ്പെടുത്തിയ സ്ഥലമായ പഞ്ചമുഖം ഹനുമാൻ ക്ഷേത്രമാണ് മറ്റൊന്ന്.

രാവണ സഹോദരനായ വിഭീഷണൻ രാമന് മുന്നിൽ സ്വയം സമർപ്പിച്ചയിടമാണ് കോദണ്ഡരാമ സ്വാമി ക്ഷേത്രം. ധനുഷ്കോടിയിലേക്ക് പോകും വഴിയാണ് ഇത്.

Tags: IndianIndian_placestravelerRAMESWARAM
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

Latest News

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies