മനസ്സിനെയും ,ശരീരത്തെയും ശുദ്ധീകരിക്കുന്ന ‘ ഓം ‘
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

മനസ്സിനെയും ,ശരീരത്തെയും ശുദ്ധീകരിക്കുന്ന ‘ ഓം ‘

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2020, 10:21 am IST
Patterned ohm symbol from bright flame on black background.

Patterned ohm symbol from bright flame on black background.

FacebookTwitterWhatsAppTelegram

ലോകത്തിന്റെ മുഴുവൻ ശക്തിയും  ഉൾക്കൊള്ളിച്ചിരിക്കുന്ന വാക്ക് ഓം . ഒരുവന് ശാരീരികവും മാനസികവുമായ  ഊർജ്ജമാണിത് നൽകുന്നത് . ഓം എന്ന വാക്കിനെ പ്രപഞ്ച ശബ്ദമായാണ്  കരുതുന്നത്. കാരണം ഈ വാക്കിന്റെ തരംഗ ആവൃത്തിയും ഭൂമിയുടെ തരംഗ ആവൃത്തിയും ഒരുപോലെയാണ്.

ഓം ഉരുവിടുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.ശാന്തവും തുറസ്സായതുമായ സ്ഥലങ്ങൾ ഇതിനായി കണ്ടെത്താൻ ശ്രമിക്കുക. രാവിലെ ഉണരുമ്പോൾ ഓം ഉച്ചരിക്കുന്നതിലൂടെ നല്ലൊരു ദിവസം നിങ്ങളെ കാത്തിരിക്കുന്നുണ്ടാകും.

ഒരു മതത്തിന്റെ ചിഹ്നമല്ലേ എന്ന സംശയം പാടില്ല. മനസ്സിന് സന്തോഷം ലഭിക്കാനും മനസമാധാനത്തിനും വേണ്ടി ആളുകൾ ഉപയോഗിക്കുന്ന ഒരു ധ്യാനമാണിത്. ശാന്തമായി തറയിൽ പത്മാസനത്തിൽ ഇരുന്ന് കണ്ണുകളടച്ച് ദീർഘമായി ശ്വാസമെടുത്ത് എത്ര നീളത്തിൽ പറയാമോ അത്ര നീളത്തിൽ ഓം ഉച്ചരിക്കുക. ഉദരത്തിൽ നിന്നും വരുന്ന രീതിയിൽ ആയിരിക്കണം ഉച്ചരിക്കേണ്ടത്.

ഓം ഉച്ചരിക്കുന്നതിലൂടെ നമുക്ക് ചുറ്റുമുള്ള അന്തരീക്ഷം ശുദ്ധമാവുകയും നമ്മുടെ ഏകാഗ്രത വർധിക്കുകയും ചെയ്യുന്നു. കൂടാതെ ശാരീരികമായ നേട്ടങ്ങൾ കൂടി ഉണ്ടാകുന്നു. ഉദാഹരണത്തിന് പ്രതിരോധശേഷി, സ്വന്തമായുള്ള രോഗശമനശക്തി എന്നിവ അഭിവൃദ്ധിപ്പെടുന്നു.

ഓം എന്ന വാക്ക് ഉച്ചരിക്കുമ്പോൾ സ്വരനാളപാളിയിലും സൈനസിലും പ്രകമ്പനം ഉണ്ടാകുന്നു. ഈ പ്രകമ്പനങ്ങൾ സൈനസുകളെ തുറക്കുന്നു. ഓം എന്ന ജപം അത് ഉച്ചരിക്കുന്നവർക്ക് മാത്രമല്ല, കേൾക്കുന്നവർക്കും നല്ലത് തന്നെയാണ്.

രക്തസമ്മർദം കുറയ്‌ക്കുകയും തന്മൂലം ഹൃദയമിടിപ്പ് ക്രമീകൃതമാവുകയും ചെയ്യുന്നു.

ഓം എന്ന വാക്കിന്റെ അർത്ഥം  ശിവപുരാണത്തിൽ പ്രണവ എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. പ്ര എന്നാൽ പ്രപഞ്ചമെന്നും, ണ എന്നാൽ ഇല്ല എന്നും, വ എന്നാൽ നിങ്ങൾ എന്നും ആണ്. അതായത് എല്ലാവരുടെയും ദുഃഖങ്ങളെയും ദുരിതങ്ങളെയും ഇല്ലാതാക്കാൻ ഈ വാക്കിന് ശക്തിയുണ്ട്.

പ്രണവ എന്ന വാക്കിന് മറ്റൊരു അർത്ഥം കൂടിയുണ്ട്. പ്ര എന്നാൽ പ്രകൃതിയെന്നും, ണവ എന്നത് നൗക എന്നും ആണ് സൂചിപ്പിക്കുന്നത്. അതായത് ലോകമാകുന്ന കടലിനെ മുറിച്ച് കടക്കാനുള്ള നൗകയാണ് ഓം എന്ന വാക്ക്.

‘ആആആ’ (അകാരം) എന്ന് പറയുമ്പോൾ ഉദരം, നെഞ്ച് എന്നിവിടങ്ങളിൽ പ്രകമ്പനം അറിയാൻ സാധിക്കും. ‘ഊഊഊ’ (ഉകാരം) എന്ന് പറയുമ്പോൾ തൊണ്ട ഭാഗം, നെഞ്ച് ഭാഗം എന്നിവിടങ്ങൾ പ്രകമ്പനം ഉണ്ടാകുന്നു. ‘എംഎംഎം’ (മകാരം) എന്ന് പറയുമ്പോൾ മൂക്കുഭാഗം, തല ഭാഗം എന്നിവിടങ്ങളിൽ പ്രകമ്പനം ഉണ്ടാകുന്നു. അകാരം, ഉകാരം, മകാരം എന്നിവ ഒരുമിച്ച് ഉപയോഗിക്കുന്നതിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രകമ്പനം ഉണ്ടാക്കാൻ സാധിക്കുന്ന ‘ഓം’ ഉണ്ടാകുന്നു.

ശരീരത്തെയും മനസിനെയും ശുദ്ധമാക്കുന്നതോടൊപ്പം ഒട്ടനവധി ശാരീരിക-മാനസിക നേട്ടങ്ങളും ഓം ഉച്ചരിക്കുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കും.

 

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies