ന്യൂഡൽഹി : കള്ളപ്പണം തടയൽ നിയമ പ്രകാരം ചർച്ച് ഓഫ് സൗത്ത് ഇന്ത്യ ട്രസ്റ്റ് അസോസിയേഷന്റെ പേരിലുള്ള 59 കോടി വില മതിക്കുന്ന സ്വത്തുക്കൾ കണ്ടു കെട്ടാൻ എൻഫോഴ്സ്മെന്റ് . ഇതിനായി താൽക്കാലിക അറ്റാച്ചുമെന്റ് ഉത്തരവ് പുറപ്പെടുവിച്ചു . സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സുധാം നഗർ ബ്രാഞ്ചിൽ ചർച്ച് ഓഫ് സൗത്ത് ഇന്ത്യ ട്രസ്റ്റ് അസോസിയേഷന്റെ പേരിലുള്ള സ്ഥിരനിക്ഷേപമാണീത്.
ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് അശോക് നഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.
ചെന്നൈ ആസ്ഥാനമായുള്ള ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ ട്രസ്റ്റാണ് സി.എസ്.ഐ സഭയുടെ സാമ്പത്തിക ഇടപാടുകളും സ്വത്തുവകകളുടെ നിയന്ത്രണവും നടത്തുന്നത്. കോടിക്കണക്കിനു രൂപയുടെ വരുമാനമുള്ള ട്രസ്റ്റ് കമ്പനീസ് ആക്ടിന്റെ ലംഘനവും കോടികളുടെ സാമ്പത്തിക ക്രമക്കേടും നടത്തിയെന്ന് കോര്‍പ്പറേറ്റ് മന്ത്രാലയം മുൻപ് കണ്ടെത്തിയിരുന്നു.
Comments