ലണ്ടന്‍ : കഴിഞ്ഞ ഒരു വര്‍ഷമായി ജമ്മുകശ്മീരിലെ പൊതുരംഗത്തുള്ള മാറ്റങ്ങളെ സ്വാഗതം ചെയ്ത് വിദേശവ്യാപാരികള്‍. ഇന്ത്യയിലെ മറ്റെവിടേയും മുതല്‍ മുടക്കുന്നതുപോലെ കശ്മീരിലും സ്ഥാപനങ്ങളും വ്യവസായ ശാലകളും തുടങ്ങാനാണ് താല്‍പ്പര്യം അറിയിച്ചത്. ജമ്മുകശ്മീര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി പ്രതിനിധി ബല്‍ദേവ് സിംഗ് റയ്നയാണ് വിദേശരാജ്യങ്ങളുടെ വ്യാപാര പ്രതിനിധികളുമായി സംസാരിച്ചത്.
ജമ്മുകശ്മീരികളും പാക് അധീന കശ്മീരിലുള്ളവരുമായി നിരവധി വ്യാപാരികള്‍ ബ്രിട്ടനിലുള്ളത് കാര്യങ്ങള്‍ എളുപ്പമാകുമെന്ന പ്രതീക്ഷയിലാണ് കശ്മീര്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രതിനിധികള്‍ കരുതുന്നത്.
ജമ്മുകശ്മീര്‍ മേഖലയിലെ വിവിധ വികസനപ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസം, ഹോര്‍ട്ടി കള്‍ച്ചര്‍, മൃഗസംരക്ഷണം എന്നിവയുടെ കാര്യത്തിലും വിദേശനിക്ഷേപം പ്രതീക്ഷിക്കുകയാണ്. വിനോദസഞ്ചാര മേഖല പ്രത്യേകമായി കേന്ദ്രസര്‍ക്കാര്‍ വിഭാനം ചെയ്ത പദ്ധതിയിലുണ്ടെന്നും ബല്‍ദേവ് പറഞ്ഞു. ആഫ്രിക്കന്‍ രാജ്യമായ ബാലിയുടെ വിനോദസഞ്ചാര മാതൃകകള്‍ പഠിക്കാന്‍ ഒരു സംഘം സന്ദര്‍ശനം നടത്തിയതായും 50 വിമാന സര്‍വ്വീസുകള്‍ ജമ്മു കശ്മീരിലേയ്ക്കായി തുടങ്ങാമെന്ന് സമ്മതിച്ചതായും ബല്‍ദേവ് ചൂണ്ടിക്കാട്ടി.
70 വര്‍ഷമായി മരവിച്ചുകിടന്ന ജമ്മുകശ്മീരിലെ തൊഴിലില്ലായ്മ് 40 ലക്ഷമാണ്. ആ അവസ്ഥ വളരെ വേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും ഹല്ദേവ് പറഞ്ഞു.
Comments