സൂര്യനമസ്കാരം എന്തിന്? എങ്ങനെ?
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സൂര്യനമസ്കാരം എന്തിന്? എങ്ങനെ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2020, 07:45 pm IST
FacebookTwitterWhatsAppTelegram

യോഗ അഭ്യസിക്കുന്നവർക്ക് വളരെ പരിചിതമായ ഒന്നായിരിക്കാം സൂര്യനമസ്കാരം. സൂര്യനമസ്കാരം ചെയ്യുന്നതിലൂടെ മനസിനും ശരീരത്തിനും ഉണ്ടാകുന്ന മാറ്റങ്ങൾ സ്വയം മനസ്സിലാക്കാവുന്നതാണ്. എല്ലാ ജീവജാലങ്ങളുടെയും ഊർജസ്രോതസ്സ് ആയ സൂര്യന് അഭിമുഖമായി നിന്നുകൊണ്ടാണ് ഇത് ചെയ്യേണ്ടത്. പ്രകൃതിയോടും പ്രപഞ്ച ചൈതന്യത്തോടുമുള്ള ആദരസൂചകമായാണ് സൂര്യനമസ്കാരത്തെ കണക്കാക്കുന്നത്. ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും ഊർജസ്രോതസ്സ് ആയ സൂര്യനോടുള്ള നന്ദി സൂചകമായാണ് പ്രാചീനകാലം മുതൽക്കേ സൂര്യനമസ്കാരത്തെ യോഗാചാര്യന്മാർ പറയുന്നത്.

ആയുർവേദാചര്യന്മാർ സൂര്യനമസ്കാരത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്,
“ആദിത്യസ്യ നമസ്കാരാഃ
യേ കുർവന്തി ദിനേദിനേ
തസ്യരോഗോ ന ജായന്തേ
ജരാ മൃത്യു കൃതാനി ച”

സൂര്യനമസ്കാരം എങ്ങനെ ചെയ്യാം എന്ന് നോക്കാം. 12 മന്ത്രങ്ങൾ ആണ് സൂര്യനമസ്കാരത്തിൽ ഉള്ളത്.

ഓം ഹ്രാം മിത്രായ നമഃ
ഓം ഹ്രീം രവയേ നമഃ
ഓം ഹ്രൂം സൂര്യായ നമഃ
ഓം ഹ്രൈം ഭാനവേ നമഃ
ഓം ഹ്രൗം ഗഗായ നമഃ
ഓം ഹ്ര പൂഷ്‌ണേ നമഃ
ഓം ഹ്രാം ഹിരണ്യഗർഭായ നമഃ
ഓം ഹ്രീം മരീചയേ നമഃ
ഓം ഹ്രൂം ആദിത്യായ നമഃ
ഓം ഹ്രൈം സവിത്രേ നമഃ
ഓം ഹ്രൗം ആർക്കായ നമഃ
ഓം ഹ്ര ഭാസ്കരായ നമഃ

12 ആസനങ്ങളുടെ സംയോജിത നമസ്കാരമാണ് സൂര്യനമസ്കാരം.

സൂര്യനമസ്കാരത്തിന് തയ്യാറെടുക്കാം. നിവർന്നുനിൽക്കുകയും കാലുകൾ ചേർത്ത് വെക്കുകയും ചെയ്യുക. ശേഷം കൈകൾ കൂപ്പി നമസ്കാരമുദ്രയിൽ നിൽക്കുക. ഇതിനെ പ്രണാമാസനം എന്ന് പറയുന്നു. സാധാരണ ഗതിയിൽ ശ്വസിക്കുക.

ശേഷം കൈകൾ പുറകിലേക്ക്, ചെവികളുടെ ഇരു വശങ്ങളിൽ കൂടി വളക്കുക. ഈ സമയത്ത് ദീർഘമായി ശ്വാസം ഉള്ളിലേക്ക് എടുക്കുക. ഈ യോഗ ആസനത്തെ ഹസ്ത ഉത്താനാസനം എന്ന് പറയുന്നു.

ശേഷം ശ്വാസം പൂർണമായും പുറത്ത് കളഞ്ഞതിന് ശേഷം മുമ്പിലേക്ക് വളഞ്ഞ് ഇരുകൈകളും പാദങ്ങൾക്ക് സമീപമായി തറയിൽ ഉറപ്പിക്കുക. ഈ യോഗ ആസനത്തെ പാദഹസ്താസനം എന്ന് പറയുന്നു.

ഇതിന് ശേഷം ദീർഘമായി ശ്വാസം ഉള്ളിലേക്ക് എടുത്ത് വലത് കാൽ പുറകോട്ട് നീട്ടിവെയ്‌ക്കുകയും ഇടത് കാൽ മടക്കുകയും ചെയ്യുക. ഈ യോഗ ആസനത്തെ അശ്വസഞ്ചലനാസനം എന്ന് പറയുന്നു.

ശ്വാസം പുറത്ത് വിട്ടതിന് ശേഷം ഇടത് കാലും പുറകോട്ട് വെക്കുക. ഈ യോഗ ആസനത്തെ ദണ്ഡാസനം എന്ന് പറയുന്നു.

കാലുകൾ മടക്കി കാൽമുട്ടുകൾ തറയിൽ വെക്കുക. പാദങ്ങളുടെ മേൽഭാഗവും തറയിൽ തന്നെ ആയിരിക്കട്ടെ. ശ്വാസം സാധാരണ ഗതിയിൽ എടുക്കുക. ഈ നിലയെ ശശാങ്കാസനം എന്ന് പറയുന്നു.

ശ്വാസം ഉള്ളിലേക്ക് വലിച്ച് നെഞ്ചിന്റെ ഇരുവശങ്ങളിൽ കൈകൾ വെച്ച് കിടക്കുക. ചിത്രങ്ങളിൽ കാണിച്ചിരിക്കുന്നത് പോലെ അരഭാഗം ലേശം മുകളിലേക്ക് പൊന്തി ഇരിക്കണം. ഈ യോഗ ആസനത്തിന്റെ പേര് അഷ്ടാങ്കാസനം എന്നാണ്.

ശരീരം മുഴുവനും തറയിൽ മുട്ടുന്നത് പോലെ കിടക്കുക. ശേഷം ദീർഘമായി ശ്വാസമെടുത്ത് രണ്ട് കാലുകളും ചേർത്ത് വെച്ചതിന് ശേഷം കൈകൾ തറയിൽ ഉറപ്പിച്ച് ശരീരത്തിന്റെ മുകൾ ഭാഗം ഉയർത്തുക. തല ഭാഗം പരമാവധി പുറകിലേക്ക് വളയ്‌ക്കുക. ഈ യോഗ ആസനത്തെ ഭുജങ്കാസനം എന്ന് പറയുന്നു.

തുടർന്ന് രണ്ട് കൈകളും തറയിൽ ഉറപ്പിച്ച് ശരീരഭാഗം ഉയർത്തുക. ശ്വാസം പുറത്തേക്ക് വിടുക. ഈ യോഗ ആസനത്തെ പർവ്വതാസനം എന്ന് പറയുന്നു.

ശേഷം കാൽമുട്ടുകൾ തറയിൽ വെക്കുക. പാദങ്ങളുടെ മുകൾ ഭാഗവും തറയിൽ തന്നെ ആയിരിക്കണം. സാധാരണ ഗതിയിൽ ശ്വസിക്കുക. ഈ നിലയെ ശശാങ്കാസനം എന്ന് പറയുന്നു.

ശ്വാസമെടുത്ത് വലതുകാൽ കൈകൾക്ക് സമീപത്തേക്ക്, മുൻപിലേക്ക് എടുക്കുക. ഈ യോഗ ആസനത്തെ അശ്വസഞ്ചലനാസനം എന്ന് പറയുന്നു.

ശ്വാസം പുറത്ത് വിട്ടതിന് ശേഷം ഇടത്തുകാലും മുന്നോട്ട് എടുക്കുക. ഈ യോഗ ആസനത്തെ പാദഹസ്താസനം എന്ന് പറയുന്നു.

ശേഷം ശ്വാസം ഉള്ളിലേക്ക് എടുത്ത്, ഇരുകൈകളും മുകളിലേക്ക് ഉയർത്തി പരമാവധി പുറകിലേക്ക് വളയുക. ഈ യോഗ ആസനത്തെ ഹസ്ത ഉത്താനാസനം എന്ന് പറയുന്നു.

ശേഷം കൈകൾ കൂപ്പി നമസ്കാരമുദ്രയിൽ നിൽക്കുക. ഇത് പ്രണാമാസനം ആണ്. ഈയൊരു അവസ്ഥയിൽ വിശ്രമിക്കുക. ശരീരം അയവുള്ളത് ആക്കുക. വലിഞ്ഞ ഭാഗങ്ങൾ  തളർത്തി ഇടുക.

 

സൂര്യനോടുള്ള ആദരസൂചകമായാണ് ചെയ്യുന്നതെങ്കിലും സൂര്യനമസ്കാരം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കുന്നതിലൂടെ ശരീരത്തിനും നിരവധി ഗുണങ്ങൾ ഉണ്ടാകുന്നു.

ശ്വാസോച്ഛ്വാസങ്ങൾ നടക്കുന്നതിന്റെ ഫലമായി ശ്വാസകോശങ്ങൾ നല്ല രീതിയിൽ പ്രവർത്തിക്കുകയും രക്തത്തിലെ ഓക്സിജന്റെ അളവ് വർധിക്കുകയും ചെയ്യുന്നു.

ശരീരം അയവുള്ളതാകുകയും ത്വക്കിന് കീഴെയുള്ള അമിത കൊഴുപ്പ് ഇല്ലാതാവുകയും ചെയ്യുന്നു.

സൂര്യനമസ്കാരം ചെയ്യുന്നതിലൂടെ വിശപ്പ് വർധിക്കുകയും ഇത് ദഹന-ശോധന പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കാൻ കാരണമാകുകയും ചെയ്യുന്നു.

ക്രമം തെറ്റിയ ആർത്തവദിനങ്ങൾ ശരിയായ രീതിയിൽ ആക്കാനും ഇതിലെ ആസനങ്ങൾക്ക് സാധിക്കും. കൂടാതെ ദിവസവും സൂര്യനമസ്കാരം ചെയ്യുന്നത് സുഖപ്രസവത്തിനും സഹായിക്കും.

രക്തയോട്ടം വർധിക്കുന്നത് ത്വക്ക്, മുടി എന്നിവയുടെ ആരോഗ്യത്തിനും നല്ലതാണ്.

സൂര്യനമസ്കാരം ചെയ്യുന്നതിലൂടെ നാഡീവ്യൂഹങ്ങൾ കൂടുതൽ മെച്ചപ്പെടുകയും ചെയ്യുന്നു.

സൂര്യനമസ്കാരം മുഴുവനായും 12 തവണ ചെയ്യണം എന്നാണ് പലരും നിർദ്ദേശിക്കുന്നത്. മനസിനും ശരീരത്തിനും ഒരുപോലെ ആരോഗ്യം നൽകുന്ന സൂര്യനമസ്കാരം ജീവിതത്തിന്റെ ഒരു ഭാഗം തന്നെ ആക്കുക.

 

 

Tags: yoga
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

മെസി VS യമാല്‍: 19 വര്‍ഷം മുമ്പ് കുളിപ്പിച്ച കുഞ്ഞുമായി ഇന്ന് ലോകകപ്പ് ഫൈനല്‍ പോര്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies