വിപണി കൈയ്യടക്കി ഫോക്സ്‌വാഗന്റെ 'ടി-റോക്ക്' : ബുക്കിങ് നിർത്തിയതായി കമ്പനി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

വിപണി കൈയ്യടക്കി ഫോക്സ്‌വാഗന്റെ ‘ടി-റോക്ക്’ : ബുക്കിങ് നിർത്തിയതായി കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2020, 09:44 am IST
FacebookTwitterWhatsAppTelegram

വാഹന വിപണിയെ തകിടം മറിച്ച് രംഗത്തെത്തിയ സ്പോർട് യൂട്ടിലിറ്റി വാഹന(എസ്‌യുവി)മായ ടി–റോക്കിനായുള്ള ബുക്കിങ് നിർമാതാക്കളായ ഫോക്സ്‌വാഗൻ താൽക്കാലികമായി നിർത്തി. ഞെട്ടാൻ വരട്ടെ…കമ്പനി നിർമ്മിച്ച ആദ്യ ബാച്ച് പൂർണമായും വിറ്റഴിഞ്ഞതിനാലാണ് പുതിയ ബുക്കിങ് സ്വീകരിക്കുന്നത് ഫോക്സ്‌വാഗൻ നിർത്തിയിരിക്കുന്നത്.

കോംപാക്ട് എസ്‌യുവി മോഡലായ ടി-റോക്കിനെ കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ അനാവരണം ചെയ്തതിനു പിന്നാലെ മാർച്ചിലാണ് ഇന്ത്യൻ വിൽപനയ്‌ക്കെത്തിച്ചത്. വിദേശത്തു നിർമ്മിച്ചു സിബിയു വ്യവസ്ഥയിൽ ഇറക്കുമതി ചെയ്യുന്ന ടി–റോക്കിന് 19.99 ലക്ഷം രൂപയായിരുന്നു ഷോറൂം വില. തുടക്കമെന്ന നിലയിൽ 2,500 എസ്‌യുവി ഇറക്കുമതി ചെയ്തായിരുന്നു ഫോക്സ്‌വാഗൻ ടി–റോക് വിൽപന ആരംഭിച്ചത്. പ്രാദേശിക തലത്തിൽ വാഹന നിർമാണം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആദ്യഘട്ടത്തിൽ പ്രതിവർഷം 2,500 വാഹനം ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഇക്കൊല്ലം അനുവദനീയമായ ഇറക്കുമതി പരിധി പിന്നിട്ട സാഹചര്യത്തിലാണ് ഫോക്സ്‌വാഗൻ ടി–റോക് ബുക്കിങ് താൽക്കാലികമായി നിർത്തിയത്.

ക്രോം ലൈനുകളുള്ള ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകളും ടെയില്‍ ലാമ്പുകളും, ഇരട്ട വർണ 17 ഇഞ്ച് അലോയ് വീൽ, മുന്നിലും പിന്നിലും പാര്‍ക്കിങ് സെന്‍സറുകള്‍, പിന്‍ പാര്‍ക്കിങ് ക്യാമറ, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡ്യുവൽ സോൺ ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, എട്ട് ഇഞ്ച് ടച് സ്ക്രീൻ, പനോരമിക് സൺറൂഫ്, വിയന്ന ലതർ സീറ്റ് തുടങ്ങിയവ ടി-റോക്ക് എസ്‌യുവിയുടെ പ്രധാന ഫീച്ചറുകളാണ്.

അതേസമയം മികച്ച സുരക്ഷയ്‌ക്കായി ആറ് എയർബാഗ്, ഇബിഡി സഹിതം എബിഎസ്, ഇഎസ്സി, ടയർ പ്രഷർ മോണിറ്ററിങ് സംവിധാനം, തുടങ്ങിയവയും ലഭ്യമാണ്. രാജ്യാന്തര വിപണികളിൽ ടിഗ്വാനു താഴെയാണ് 4.234 മീറ്റർ നീളവും 1.992 മീറ്റർ വീതിയും 1.573 മീറ്റർ ഉയരവുമുള്ള ടി–റോക്കിനു സ്ഥാനം. 150 പി എസ് കരുത്തും 250 എൻഎം ടോർക്കും സൃഷ്ടിക്കുന്ന 1.5 ലീറ്റർ ടർബോ പെട്രോൾ എൻജിൻ സഹിതമാണ് ടി–റോക്കിന്റെ വരവ്. ഏഴു സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗീയർബോക്സുമായെത്തുന്ന ടി– റോക്കിനു മാനുവൽ ട്രാൻസ്മിഷൻ പതിപ്പ് ലഭ്യമല്ല. മെച്ചപ്പെട്ട ഇന്ധനക്ഷമതയ്‌ക്കായി സിലിണ്ടർ ഡീ ആക്ടിവേഷൻ സാങ്കേതികവിദ്യയും ടി–റോക്കിലുണ്ട്.

ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിങ് വീല്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ സംയോജിപ്പിച്ച 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ലെതര്‍ സീറ്റുകള്‍, പനോരമിക് സണ്‍റൂഫ് തുടങ്ങിയ സവിശേഷതകളാൽ സമ്പന്നവുമാണ് ഈ ജർമൻ കാർ. ടി-റോക്കിന്റെ സുരക്ഷാ സവിശേഷതകളിൽ ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക്, മോട്ടോര്‍ സ്ലിപ്പ് റെഗുലേഷന്‍, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളും ഫോക്‌സ്‌വാഗൺ അണിനിരത്തുന്നുണ്ട്.

Tags: vehiclevolkswagen
ShareTweetSendShare

More News from this section

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies