കോമഡി വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫി അവാർഡ് 2020 ഫൈനലിസ്റ്റുകളെ സംഘാടകർ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി. അവാർഡുകളുടെ ഈ വർഷത്തെ പതിപ്പിനുള്ള എൻട്രികളിൽ ലോകമെമ്പാടുമുള്ള മൃഗങ്ങളുടെയും പക്ഷികളുടെയും വിവിധ തരത്തിൽ ഉള്ള ചിത്രങ്ങൾ ഉൾപ്പെട്ടിരുന്നു – കലഹാരി മരുഭൂമിയിലെ സിംഹങ്ങൾ മുതൽ ജപ്പാനിലെ മഞ്ഞു കുരങ്ങുകൾ വരെ ഇതിൽ ഉൾപ്പെടുന്നു . ഈ വർഷത്തെ ഫൈനലിസ്റ്റുകളിൽ ഉൾപ്പെടുന്ന അഞ്ചു ചിത്രങ്ങൾ ഇന്ത്യയിൽ നിന്ന് എടുത്തവയാണ് .
കോമഡി വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫി അവാർഡുകൾ സമ്മാനിക്കാൻ തുടക്കമിട്ടത് പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരായ പോൾ ജോയ്ൻസൺ ഹിക്സും ടോം സുല്ലാമും ചേർന്നാണ്.ആഗോള ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം ഭൂമിയിലെ അതിശയകരമായ വന്യജീവികളുടെ ചില രസകരമായ ചിത്രങ്ങൾ ജനങ്ങളുമായി പങ്കു വെക്കുവാൻ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് .
ഈ വർഷത്തെ ഏറ്റവും രസകരമായ തിരഞ്ഞെടുക്കപ്പെട്ട നാല്പതിനാല് ചിത്രങ്ങളിൽ ചിലത് ചുവടെ ചേർക്കുന്നു
©ആർതർ ടെല്ലെ തീമെന്റെ “സ്മൈലി ” : കാനറി ദ്വീപുകളിലെ എൽ ഹിയേറോയിലെ ഒരു സ്പാരിസോമ ക്രറ്റൻസിൻ മൽസ്യം പുഞ്ചിരിക്കുന്നതായി കാണപ്പെടുന്ന ചിത്രമാണിത്
“ടഫ് നെഗോഷിയേഷൻസ് ” എന്ന് അടികുറിപ്പോടെ © അയല ഫിഷൈമർ ഇസ്രായേലിൽ വെച്ചെടുത്തിരിക്കുന്ന ഈ ചിത്രത്തിൽ ഒരു കുറുക്കനും എലിയും പരസ്പരം നോക്കിയിരിക്കുന്നതാണ് .
©ജഗദീപ് രജ്പുത് പകർത്തിയ അമ്മയെപ്പോലെ തന്നെ മകളും എന്ന അടികുറിപ്പോടെ ഉള്ള ചിത്രം ആണ് മറ്റൊന്ന് . കോർബറ്റ് നാഷണൽ പാർക്കിൽ വെച്ച് പകർത്തിയ ചിത്രമാണിത്
“പീകബൂ” എന്ന അടികുറിപ്പോടെ ©ജഗദീപ് രജപുത് പകർത്തിയ രൺതമ്പോർ ദേശീയോദ്യാനത്തിലെ റോയൽ ബംഗാൾ കടുവയുടെ ചിത്രമാണ് ഫൈനലിൽ എത്തിയ മറ്റൊരു ചിത്രം
“സാമൂഹിക അകലം ദയവായി പാലിക്കുക ” എന്ന അടികുറിപ്പോടെ കൊടുത്തിരിക്കുന്ന ചിത്രം , ©പെറ്റർ സോച്ച്മാൻ പകർത്തിയ ശ്രീലങ്കയിലെ കൗഡുള്ള ദേശീയോദ്യാനത്തിൽ ഉള്ള റോസ് റിങ്ഡ് തത്തകളുടേതാണ് .
Comments