മലയാളത്തിന്റെ വരപ്രസാദം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

മലയാളത്തിന്റെ വരപ്രസാദം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2020, 06:27 pm IST
FacebookTwitterWhatsAppTelegram

‘വരകളുടെ പരമശിവൻ’ എന്ന് വികെഎൻ വിളിച്ച ആർട്ടിസ്റ്റ് നമ്പൂതിരി , പ്രായത്തെ വെല്ലുന്ന സൃഷ്ടികൾ തേടി പോകുന്ന ആർട്ടിസ്റ്റ് നമ്പൂതിരിക്ക് തലയിൽ നര വീണെങ്കിലും തന്റെ വരയിൽ വീഴുന്ന കഥാപാത്രങ്ങൾക്ക് ഇപ്പോഴും നിത്യയൗവ്വനമാണ്. 1925 ൽ ജനിച്ച കറുവാട്ട് മന വാസുദേവൻ നമ്പൂതിരിയ്‌ക്ക് ചെറുപ്പം മുതലേ അമ്പല ചുവരുകളിലും, മനയ്‌ക്കലെ മുറ്റത്തും കോറിവരയ്‌ക്കുന്ന ഒരു സ്വഭാവമുണ്ടായിരുന്നു. കെ സി എസ് പണിക്കർ, റോയ് ചൗധരി എന്നിവരുടെ ശിക്ഷണത്തിലൂടെ മദ്രാസ് സ്കൂൾ ഓഫ് ആർട്സിൽ നിന്ന് ചിത്രകല അഭ്യസിച്ചു. 1960 ൽ നമ്പൂതിരി മാതൃഭൂമിയിൽ ചേർന്നു. പിന്നീടങ്ങോട്ട് മലയാളികൾ എക്കാലവും മനസ്സിൽ കൊണ്ടു നടക്കുന്ന കഥാപാത്രങ്ങൾ കോറിയിട്ടത് വരയുടെ ഈ മന്ത്രികനാണ്.

വര കൂടാതെ തന്നെ തടിയും ലോഹവും കല്ലും സിമന്റും മണ്ണും മരവുമെല്ലാം തന്റെ കൈവിരലുകൾക്ക് അതിമനോഹരമായി വണങ്ങുമെന്ന് നമ്പൂതിരി തെളിയിച്ചിട്ടുണ്ട്. രാമായണം, സ്വാതന്ത്ര്യ സമരം, അവസാനത്തെ അത്താഴം തുടങ്ങി ചെമ്പുപാളികളിൽ അദ്ദേഹം തീർത്ത ശില്പങ്ങളും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പ്, കലാകൗമുദി, സമകാലിക മലയാള വാരിക എന്നിവയിൽ രേഖാ ചിത്രകാരനായി അദ്ദേഹം പ്രവർത്തിച്ചിരുന്നു.

പുരാണ കഥാപാത്രങ്ങൾ വരയ്‌ക്കുന്നതിൽ നമ്പൂതിരിയ്‌ക്ക് ഒരു പ്രത്യേക കഴിവ് തന്നെയാണ്. പ്രശസ്ത എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം അടക്കം ഒട്ടേറെ സാഹിത്യ നോവലുകളിലെ കഥാപാത്രങ്ങൾ അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. സംസ്കൃതവും വൈദ്യവും പഠിച്ചിട്ടുള്ള നമ്പൂതിരി സാഹിത്യം, സംഗീതം, കഥകളി എന്നീ മേഖലകളിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്. അഞ്ചാം വയസ്സിൽ തുടങ്ങിയ വരക്കമ്പം തൊണൂറ്റിയഞ്ച് എത്തിയപ്പോൾ കൂടിയെന്നല്ലാതെ ഒരുതരി പോലും കുറഞ്ഞിട്ടില്ല. നമ്പൂതിരിയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ‘ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും അനസ്യൂതം തുടരുന്ന വര’.

Tags: birthdayArtist Namboothiri
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

മെസി VS യമാല്‍: 19 വര്‍ഷം മുമ്പ് കുളിപ്പിച്ച കുഞ്ഞുമായി ഇന്ന് ലോകകപ്പ് ഫൈനല്‍ പോര്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies