അന്ന് ഉപ്പാപ്പ ഹിന്ദു വംശഹത്യ നടത്തി, ഇന്ന് കള്ളക്കടത്തുമായി കൊച്ചുമകൻ ; കെഎസ് രാധാകൃഷ്ണൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അന്ന് ഉപ്പാപ്പ ഹിന്ദു വംശഹത്യ നടത്തി, ഇന്ന് കള്ളക്കടത്തുമായി കൊച്ചുമകൻ ; കെഎസ് രാധാകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2020, 10:19 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : മന്ത്രി കെടി ജലീലിനെതിരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ കെ എസ് രാധാകൃഷ്ണൻ. ജലീലുമായി ജോൺ ബ്രിട്ടാസ് നടത്തിയ അഭിമുഖത്തിന്റെ പശ്ചാത്തലത്തിലാണ് രാധാകൃഷ്ണന്റെ പോസ്റ്റ്.

ഖുർആന്റെ വിശുദ്ധി സംരക്ഷിക്കുന്നതിനെന്ന പേരിൽ ഹിന്ദു വംശഹത്യ നടത്തിയ ഉപ്പാപ്പയും , അതേ ഖുർ ആൻ വച്ച് സ്വർണ്ണക്കടത്ത് നടത്തുന്ന കൊച്ചു മകനും മനുഷ്യദ്രോഹവും രാജ്യദ്രോഹവുമാണ് ചെയ്യുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

തന്റെ ഉപ്പാപ്പ പന്ത്രണ്ട് കൊല്ലം ബല്ലാരി ജയിലിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട് എന്ന് മന്ത്രി ജലീൽ അവകാശപ്പെട്ടു. ഉപ്പാപ്പക്ക് ഭാര്യമാർ രണ്ട് ഉണ്ടായിരുന്നു. ഉപ്പാപ്പ ജയിലിൽ പോയത് 1921ലെ മാപ്പിള കലാപത്തിൽ പങ്കെടുത്തതു കൊണ്ടാണ്. അദ്ദേഹത്തിൽ ആരോപിക്കപ്പെട്ടിരുന്ന കുറ്റങ്ങളിൽ ഒന്ന് ഹിന്ദു വംശഹത്യയും ആയിരുന്നു. മാപ്പിള ലഹളയിൽ ആയിരക്കണക്കിന് ഹിന്ദുക്കൾ കൊല്ലപ്പെട്ടു , ഭീഷണിയിലൂടെ മതം മറ്റപ്പെട്ടു , സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടു , ക്ഷേത്രങ്ങൾ തകർക്കപ്പെട്ടു , കൊള്ളയടിക്കപ്പെട്ടു , ക്ഷേത്ര ബിംബങ്ങളിൽ പശുവിനെ കൊന്ന് കുടൽമാല ചാർത്തി.

ഈ മഹൽകൃത്യങ്ങൾക്ക് നേതൃത്വം നൽകിയതിനാണ് ജലീലിന്റെ ഉപ്പാപ്പയെ ജീവപര്യന്തം ശിക്ഷിച്ച് ജയിലിൽ അടച്ചത്. ഒരു ഇടതുപക്ഷ സെക്യൂലർ സർക്കാരിനെ അഭിമാനപൂർവ്വം ആഘോഷിക്കാവുന്ന മഹത്വം തന്നെയാണിത് .ഹിന്ദു വംശഹത്യയ്‌ക്ക് ശിക്ഷിക്കപ്പെട്ട ഉപ്പാപ്പയുടെ ചെറുമകൻ ആ വംശഹത്യയ്‌ക്ക് നേതൃത്വം നൽകിയ വാരിയംകുന്നനെയും ആലി മുസ്ലിയാരേയും മഹന്മാരാക്കി അവതരിപ്പിച്ച് തന്റെ പിതൃപരമ്പരയ്‌ക്ക് ശ്രാദ്ധം ഊട്ടി – അദ്ദേഹം കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഉപ്പാപ്പയുടെ വംശഹത്യയും കൊച്ചുമോന്റെ കള്ളക്കടത്തും
തന്റെ പരമ്പരയുടെ മഹത്വം ഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഒരു യോദ്ധാവിന്റെ രക്തം തന്റെ സിരകളിൽ ഓടുന്നുണ്ട് എന്ന് മന്ത്രി ജലീൽ വെളിവാക്കിയത്. തന്റെ ഉപ്പാപ്പ പന്ത്രണ്ട് കൊല്ലം ബല്ലാരി ജയിലിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട് എന്ന് മന്ത്രി ജലീൽ അവകാശപ്പെട്ടു. ഉപ്പാപ്പക്ക് ഭാര്യമാർ രണ്ട് ഉണ്ടായിരുന്നു.
ഉപ്പാപ്പ ജയിലിൽ പോയത് 1921ലെ മാപ്പിള കലാപത്തിൽ പങ്കെടുത്തതു കൊണ്ടാണ്. അദ്ദേഹത്തിൽ ആരോപിക്കപ്പെട്ടിരുന്ന കുറ്റങ്ങളിൽ ഒന്ന് ഹിന്ദു വംശഹത്യയും ആയിരുന്നു. മാപ്പിള ലഹളയിൽ ആയിരക്കണക്കിന് ഹിന്ദുക്കൾ കൊല്ലപ്പെട്ടു; ഭീഷണിയിലൂടെ മതം മറ്റപ്പെട്ടു; സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടു; ക്ഷേത്രങ്ങൾ തകർക്കപ്പെട്ടു; കൊള്ളയടിക്കപ്പെട്ടു; ക്ഷേത്ര ബിംബങ്ങളിൽ പശുവിനെ കൊന്ന് കുടൽമാല ചാർത്തി.
ഈ മഹൽകൃത്യങ്ങൾക്ക് നേതൃത്വം നൽകിയതിനാണ് ജലീലിന്റെ ഉപ്പാപ്പയെ ജീവപര്യന്തം ശിക്ഷിച്ച് ജയിലിൽ അടച്ചത്. ഒരു ഇടതുപക്ഷ സെക്യൂലർ സർക്കാരിനെ അഭിമാനപൂർവ്വം ആഘോഷിക്കാവുന്ന മഹത്വം തന്നെയാണിത്. മന്ത്രി ജലീലുമായി അഭിമുഖം നടത്തിയ ജോൺ ബ്രിട്ടാസിന്റെ ഹിന്ദു വിരോധം പ്രസിദ്ധവുമാണ്. രണ്ട് ഹൈന്ദവ വിരോധികൾ പാർട്ടി ചാനൽ ഒരുമിച്ച് അവസരം നൽകി.
മന്ത്രി ജലീൽ ചരിത്ര അധ്യാപകനാണ് എന്നാണ് എന്റെ ഓർമ്മ. അദ്ദേഹം പഠിപ്പിച്ചിരുന്ന കോളേജിൽ ഒരിക്കൽ ഞാൻ പോയിട്ടുണ്ട്. അക്കാലത്ത് സിമി ബന്ധം ഉപേക്ഷിച്ച് ലീഗിൽ അദ്ദേഹം ചേക്കേറിയിരുന്നു. ജലീലിന്റെ ഡോക്ടറേറ്റ് ഗവേഷണ വിഷയം ‘1921ലെ കലാപത്തിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും, ആലി മുസ്ലിയാരുടെയും പങ്ക്’ എന്നതായിരുന്നു.
ഹിന്ദു വംശഹത്യയ്‌ക്ക് ശിക്ഷിക്കപ്പെട്ട ഉപ്പാപ്പയുടെ ചെറുമകൻ ആ വംശഹത്യയ്‌ക്ക് നേതൃത്വം നൽകിയ വാരിയംകുന്നനെയും ആലി മുസ്ലിയാരേയും മഹന്മാരാക്കി അവതരിപ്പിച്ച് തന്റെ പിതൃപരമ്പരയ്‌ക്ക് ശ്രാദ്ധം ഊട്ടി.
തന്റെ ഉപ്പാപ്പ ഖുർആന്റെ വിശുദ്ധി സംരക്ഷിക്കുന്നതിനാണ് ഹിന്ദു വംശഹത്യ നടത്തിയത് എങ്കിൽ കൊച്ചുമകനായ മന്ത്രി ഖുർആൻ മറയാക്കി സ്വർണക്കടത്ത് നടത്തുന്നു. രണ്ട്‌ പേരും ഖുർആനെ മുൻനിർത്തിയാണ് മനുഷ്യദ്രോഹവും രാജ്യദ്രോഹവും നടത്തുന്നത്. മുസ്ലീം തീവ്രവാദികളുടെ പ്രീണനം പാർട്ടി നയമായതുകൊണ്ട്, എല്ലാ പാർട്ടി സഖാക്കളും ഹിന്ദു വംശഹത്യയിൽ അഭിമാനം കൊണ്ട ഉപ്പാപ്പയുടെ കൊച്ചുമകനും സിമി എന്ന തീവ്രവാദ സംഘടനയിലെ മുൻ അംഗവുമായ ജലീലിന് കവചമൊരുക്കാൻ രംഗത്തിറങ്ങുക തന്നെ വേണം.
ഇനി, മുഖ്യമന്ത്രിയെ ജനാബ് ജലീൽ ഏതെങ്കിലും ഊരാക്കുടുക്കിൽപ്പെടുത്തിയിട്ടുണ്ടോ? പാർട്ടി സെക്രട്ടറിയുടെ മകൻ, സംസ്ഥാന മന്ത്രിയുടെ മകൻ, ഒന്നിലേറെ മന്ത്രിമാർ എല്ലാം അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന മാർക്‌സിസ്റ്റ് പാർട്ടി ഇന്ത്യയിലെ ആദ്യത്തെ കള്ളക്കടത്ത് സംരക്ഷണ പാർട്ടി കൂടിയാണ്.

Tags: jaleel
Share
Tweet
SendShare

More News from this section

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies