റിയാദ് : സൗദി അറേബ്യയിൽ 33 മരണങ്ങൾ കൂടി ആരോഗ്യമന്ത്രാലയം റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 4338 ആയി. രാജ്യത്ത് നിലവിൽ ചികിത്സയിൽ ഉള്ള 17570 കേസുകളിൽ 1286 പേരുടെ നില ഗുരുതരാവസ്ഥയിലാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കൂടാതെ 672 കൊറോണ വൈറസ് കേസുകളും 1092 രോഗമുക്തിയും ആണ് രാജ്യത്ത് പുതിയതായി സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ
സൗദി അറേബ്യയിൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 326930 ഉം പൂർണ്ണമായും സുഖം പ്രാപിച്ചവർ 305022 ആയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Comments