പ്രേക്ഷക മനസ്സുകളെ ആവേശം കൊള്ളിച്ച ഒരു സിനിമയായിരുന്നു 1995 ല്‍ ഭദ്രന് സംവിധാനം ചെയ്ത സ്ഫടികം . ഇതില്‍ മോഹന്‍ലാല്‍ ചെയ്ത ആടുതോമ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയിട്ട് ഇരുപത്തിയഞ്ച് വര്‍ഷം കഴിഞ്ഞു. വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും ഒരു പുതുമയും നഷ്ടപ്പെടാതെ തന്നെ ഈ സിനിമ ആരാധക മനസ്സുകളില്‍ നിറഞ്ഞു നില്ക്കുന്നു.
സിനിമയിലെ ഓരോ കഥാപാത്രങ്ങളും സംഭാഷണങ്ങളും ഇന്നും മലയാളികള്‍ മനസില്‍ കൊണ്ടു നടക്കുന്നു. ആടുതോമയും കടുവയുമെല്ലാം നാം ഇരു കൈയ്യും നീട്ടി സ്വീകരിച്ചവയാണ്. ചാക്കോ മാഷിനെ പോലെ ഒരു കണക്കു മാഷിനെയും, ഭൂമിയുടെ സ്പന്ദനം കണക്കിലാണ് എന്ന ഡയലോഗും നമ്മള് ആരും മറന്നിട്ടില്ല.
വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ ഗാനങ്ങളിലെ രംഗങ്ങള്‍ പ്രേക്ഷകര്‍ മറന്നിട്ടില്ല. അതിന് തെളിവാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍. റിനേഷ് നിലമ്പൂര്‍ എന്ന ഫോട്ടോഗ്രാഫറാണ് ഗാനരംഗങ്ങള്‍ ചിത്രങ്ങളാക്കിയത്. സില്‍ക്ക് സ്മിതയും മോഹന്‍ലാലും ഒന്നിച്ചുള്ള ഗാനത്തിലെ രംഗങ്ങളാണ് തന്റെ ചിത്രത്തിലൂടെ റിനേഷ് പുനരാവിഷ്കരിച്ചത്.
കൊച്ചു കുട്ടികളാണ് ഇതിലെ കഥാപാത്രങ്ങള്‍ എന്നതാണ് കൂടുതല്‍ ആകര്‍ഷകം, ആദി, അനന്യ എന്നീ കുട്ടികളാണ് സില്‍ക്ക് സ്മിതയും മോഹന്‍ലാലും ആയി എത്തയത്. സ്ഫടികം.. കാലം ചെല്ലും തോറും വീഞ്ഞിന് വീര്യം കൂടുന്ന പോലെ ആരാധകര്‍ കൂടുന്ന ഒരു ഐറ്റമാണ് തോമാച്ചായന്’ എന്ന അടിക്കുറിപ്പോടു കൂടിയാണ് റിനേഷ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇതിനു മുന്‍പേ പല ആളുകളും ഫോട്ടോ ഷൂട്ടുകള്‍ നടത്തിയിട്ടുണ്ട്. അവയില്‍ പലതും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ അതിലേറെ വൈറലായി കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ഈ കുട്ടി താരങ്ങളുടെ സ്ഫടികം റീലോഡഡ്.
Comments