വോട്ടിടാൻ പോവണ്ടേ? ബൂത്തിലെത്തി 'ടെൻഷനാവാതിരിക്കാൻ' ദേ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ.. പോളിം​ഗ് ബൂത്തിലെ നടപടിക്രമങ്ങളറിയാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വോട്ടിടാൻ പോവണ്ടേ? ബൂത്തിലെത്തി ‘ടെൻഷനാവാതിരിക്കാൻ’ ദേ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ.. പോളിം​ഗ് ബൂത്തിലെ നടപടിക്രമങ്ങളറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2024, 09:18 am IST
Facebook
Twitter
WhatsAppTelegram

40 ദിവസം നീണ്ടുനിന്ന പ്രചാരണങ്ങൾക്കൊടുവിൽ കേരളം നാളെ വിധിയെഴുതുകയാണ്. രാഷ്‌ട്രീയ മുന്നണികളും സ്ഥാനാർത്ഥികളും തങ്ങളുടെ പ്രചരാണങ്ങൾ മികവുറ്റ തരത്തിൽ പൂർത്തിയാക്കി. ഇനി പൗരന്മാരുടെ കയ്യിലാണ് ആയുധം… അത് നാളെ പ്രയോ​ഗിക്കും. സമ്മതി ദാനാവകാശം വിനിയോ​ഗിക്കാൻ നാളെ പോളിം​ഗ് സ്റ്റേഷിനിലെത്തുമ്പോൾ എപ്രകാരമാകും നടപടിക്രമങ്ങൾ എന്ന് ആശങ്കപ്പെടുന്നവരാകും മിക്കവരും. എന്നാൽ സധൈര്യം വോട്ട് രേഖപ്പെടുത്താം, പോളിം​ഗ് ബൂത്തിലെ നടപടിക്രമങ്ങൾ അറിഞ്ഞ്..

രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടിം​ഗ്. സംസ്ഥാനത്താകെ 25,231 പോളിം​ഗ് ബൂത്തുകളിലായി 2.77 കോടി വോട്ടർമാരാകും സമ്മതിദാനാവകാശം വിനിയോ​ഗിക്കുക.

പോളിം​ഗ് സ്റ്റേഷനിലെത്തിയാൽ ക്യൂ പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സ്ത്രീകൾ, പുരുഷന്മാർ, ദിവ്യാം​ഗർ/ മുതിർന്നവർ എന്നിങ്ങനെ മൂന്ന് തരം ക്യൂ ആണുള്ളത്.

സുരക്ഷാ ഉദ്യോ​ഗസ്ഥരാകും വോട്ടർമാരെ കടത്തി വിടുന്നത്. ബൂത്തിനകത്ത് ഒരേസമയം 3-4 പേരെ മാത്രമേ പ്രവേശിപ്പിക്കൂ. മുതിർന്ന പൗരന്മാർക്കും ​ഗർഭിണികൾക്കും കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന സ്ത്രീകൾക്കും മുൻ​ഗണന. ശാരീരിക അവശതയുള്ളവർക്കും വീൽ ചെയറിൽ എത്തുന്നവർക്കും റാംപ് വഴി ബൂത്തിലേക്ക് പ്രവേശിക്കാം.

ഒന്നാം ഘട്ടം

  • ഫസ്റ്റ് പോളിം​ഗ് ഓഫീസറുടെ മുന്നിലാകും ആദ്യമെത്തുക. വോട്ടറുടെ തിരിച്ചറിയൽ കാർഡും സ്ലിപ്പിലെ ക്രമനമ്പറും പരിശോധിച്ച് വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പുവരുത്തുക.
  • തുടർന്ന് ക്രമനമ്പറും പേരും ഉറക്കെ വിളിച്ച് പറയും. ഈ സമയം പോളിം​ഗ് ഏജന്റുമാർ അവരുടെ പക്കലുള്ള പട്ടിക പരിശോധിച്ച് ശരിയായ വോട്ടറാണെന്ന് ഉറപ്പുവരുത്തുന്നു.

രണ്ടാം ഘട്ടം

  • വോട്ടർ‌ സെക്കൻഡ് ഓഫീസറുടെ അടുത്തെത്തുമ്പോൾ ഇടത് കയ്യിലെ ചൂണ്ടുവിരലിൽ മഷി പുരട്ടുന്നു. തുടർന്ന് 17എ ഫോം എന്ന വോട്ടർമാരുടെ രജിസ്റ്ററിൽ വോട്ടറുടെ ക്രമനമ്പർ എഴുതും. ഒപ്പം വോട്ടർ തിരിച്ചറിയൽ കാർഡ് ആണെങ്കിൽ EP എന്ന് ഇം​ഗ്ലീഷും മറ്റ് കാർഡുകളാണെങ്കിൽ അതിന്റെ പേരും അതിന്റെ പേരും അതിലെ അവസാന നാലക്ക നമ്പറും എഴുതും.
  • തുടർന്ന് വോട്ടറെ കൊണ്ട് രജിസ്റ്ററിൽ ഒപ്പ് വെപ്പിക്കും. പിന്നാലെ വോട്ടേഴ്സ് സ്ലിപ്പ് നൽകും.

മൂന്നാം ഘട്ടം

  • വോട്ടിം​ഗ് യന്ത്രത്തിന്റെ കൺട്രോൾ യൂണിറ്റിന്റെ ചുമതലയുള്ള തേർ‌ഡ് പോളിം​ഗ് ഓഫീസറുടെ മുന്നിലേക്കാണ് ഈ ഘട്ടത്തിലെത്തുന്നത്. കൈവിരലിലെ മഷി പരിശോധിച്ച ശേഷം യൂണിറ്റിലെ BALLOT ബട്ടൺ അമർത്തും. ഇതോടെ കൺട്രോൾ യൂണിറ്റിലെ Busy എന്നും രേഖപ്പെടുത്തിയ ലൈറ്റ് ചുവപ്പ് നിറമാകും. ഈ സമയം ബാലറ്റ് യൂണിറ്റിലെ Ready എന്ന് എഴുതിയിരിക്കുന്ന ഭാ​ഗത്തെ ലൈറ്റ് പച്ച നിറത്തിൽ പ്രകാശിക്കും.

നാലാം ഘട്ടം

  • വോട്ടർ കൗണ്ടറിൽ പ്രവേശിച്ച് താൻ തെരഞ്ഞെടുക്കുന്ന സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും ഫോട്ടോയും രേഖപ്പെടുത്തിയിരിക്കുന്നതിന് നേരെയുള്ള നീല ബട്ടൺ അമർത്തുന്നു.
  • ഈ സമയം Ready ലൈറ്റ് അണയും. സ്ഥാനാർത്ഥിയുടെ പേരിന് സമീപത്തെ നീല ബട്ടണ് അരികിലുള്ള ലൈറ്റ് ചുവപ്പ് നിറത്തിൽ‌ പ്രകാശിക്കും.
  • വോട്ട് രേഖപ്പെടുത്തിയ സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും സീരിയൽ നമ്പറും രേഖപ്പെടുത്തിയ പ്രിന്റ് വിവിപാറ്റ് യന്ത്രത്തിൽ നിന്ന് പുറത്തുവരികയും ഏഴ് സെക്കൻഡ് സമയം വിൻഡോയിലൂടെ ​ദൃശ്യമാവുകയും ചെയ്യും.
  • ഈ സമയം കൺട്രോൾ യൂണിറ്റിൽ നിന്ന് ബീപ് ശബ്ദം കേൾക്കുന്നതോടെ വോട്ട് രേഖപ്പെടുത്തിയതായി മനസിലാക്കാം.
  • ഏതാനും സെക്കൻഡുകൾക്ക് ശേഷം ബാലറ്റ് യൂണിറ്റിൽ സ്ഥാനാർത്ഥിയുടെ ബട്ടന് നേരെയുള്ള ചുവപ്പ് ലൈറ്റും കൺട്രോൾ യൂണിറ്റിലെ Busy ലൈറ്റും അണയും. ബീപ് ശബ്ദം നിലയ്‌ക്കും. നടപടിക്രമങ്ങൾ ഇതോടെ പൂർത്തിയാകും.
Tags: polling boothLoksabha Electiongeneral election 2024Polling Station
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies