കൊച്ചി: കെ.ടി.ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു. ഇന്നു രാവിലെ 6മണിയോടെയാണ് ജലീല്‍ തിരുവനന്തപുരത്തുനിന്നും കൊച്ചിയിലെത്തിയത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിറകേയാണ് സുപ്രധാനമായ ചോദ്യം ചെയ്യല്‍ നടക്കുന്നത്.
മതഗ്രന്ഥത്തിന്റെ മറവില്‍ നടന്നിരിക്കുന്ന ഇടപാട് എന്താണ്. ഹവാലാ ഇടപാടുകളുമായുള്ള ബന്ധമെന്താണ് എന്നിവ ചോദ്യം ചെയ്യലിന്റെ ഭാഗമാകും. മന്ത്രിയെ എന്‍.ഐ.എ വിളിച്ചുവരുത്തും മുന്‍പ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ ഇന്നലെ കൊച്ചിയിലെത്തി എന്‍.ഐ.എ ഉദ്യോഗസ്ഥരുമായി സംസാരിച്ചതായാണ് വിവരം.
സ്വകാര്യ വാഹനത്തിലാണ് ജലീല്‍ എന്‍.ഐ.എ ഓഫീസിലേയ്ക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസവും യാത്ര ചെയ്ത സ്വകാര്യ വാഹനത്തെക്കുറിച്ചു വിവാദം കത്തിനില്‍ക്കുകയാണ്. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് തിരുവനന്തപുരത്തു നിന്നും പുറപ്പെട്ടിരിക്കുന്നത്. മുന്‍ എം.എല്‍.എയുടെ സ്വകാര്യ കാറിലാണ് കൊച്ചിയിലെ എന്‍.ഐ.എയുടെ ഓഫീസിലെത്തിയത്.
പ്രോട്ടോക്കോള്‍ ലംഘനം നടത്തി എംബസിയുമായുള്ള ബന്ധം സ്ഥാപിച്ചത് ഒരു പ്രധാന അന്വേഷണ വിഷയമാണ്. നയതന്ത്രബാഗേജുമായി ബന്ധപ്പെട്ട് മതഗ്രന്ഥങ്ങള്‍ വരാന്‍ കാരണമെന്താണ്. ഭീകരരുമായി ബന്ധപ്പെട്ടാണ് എന്‍.ഐ.എ കേസ്സുകള്‍ അന്വേഷിക്കുക എന്നത് ചോദ്യംചെയ്യലിന്റെ അന്വേഷണത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. കേരളത്തില്‍ മതഗ്രന്ഥം വിതരണം ചെയ്യാന്‍ മാത്രം എന്ത് തരം മതധാര്‍മ്മിക പ്രവര്‍ത്തനത്തിനാണ് ജലീല്‍ നേതൃത്വം കൊടുത്തത് എന്നതാണ് പ്രതിപക്ഷമടക്കം ചോദിക്കുന്നത്.
മതഗ്രന്ഥത്തിന്റെ മറവില്‍ വന്‍ ഹവാല പടമിടപാട് നടന്നിരിക്കുന്നുവെന്നാണ് സൂചന. കേരളത്തിലെ ഭീകര പ്രവര്‍ത്തനം നടത്തുന്നവരിലേക്കും ദേശവിരുദ്ധപ്രവര്‍ത്തനം നടത്തുന്നവരിലേയ്ക്കും പണം എത്തിയിട്ടുണ്ട് എന്ന് എന്‍.ഐ.എയ്ക്ക് കൃത്യമായ സൂചനയുണ്ട്. ജെ.ടി.ജലീലടക്കമുള്ള പ്രത്യേക മതവിഭാഗത്തില്‍പ്പെട്ട മന്ത്രിമാരേയും രാഷ്ട്രീയ നേതാക്കളേയും ചില ബിസിനസ്സുകാരേയും ഭീകരര്‍ ഉപയോഗിക്കുന്നുവെന്ന സംശയം കൂടുതല്‍ ശക്തമാവുകയാണ്.
Comments