ബനാറസ്: ഒരു ഗ്രാമത്തിലെ ജനങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ ഇനി കയ്യെത്തും ദൂരെ. പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണസിയിലെ ഒരു ഗ്രാമമാണ് ആരോഗ്യ രക്ഷാ രംഗത്ത് സമ്പൂര്‍ണ്ണ ഡിജിറ്റലായി മാറിയിരിക്കുന്നത്. രോഗികള്‍ക്ക് അവര്‍ സ്ഥിരം കാണുന്ന ഡോക്ടര്‍മാര്‍ മുന്നിലെത്തുന്ന സംവിധാനമാണ് തയ്യാറാക്കിയത്. സാധാരണ ഗ്രാമീണര്‍ക്ക് ഏറ്റവും മികച്ച ചികിത്സാ ലഭ്യതയാണ് ഉറപ്പാക്കിയിരിക്കുന്നതെന്ന് ജില്ലാ ആരോഗ്യ വകുപ്പറിയിച്ചു.
വരാണസിയിലെ ഗൗരാ ഗ്രാമത്തിലാണ് ഡിജിറ്റല്‍ ആരോഗ്യ പരിരക്ഷാ സൗകര്യം ഒരുക്കിയിരിക്കുന്നത്. ആകെ 2500 കുടുംബങ്ങള്‍ക്ക് സേവനം ലഭിക്കും. ടെലി-കണ്സള്ട്ടേഷന് സംവിധാനമാണ് ഗ്രാമത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. അടിയന്തിര സാഹചര്യമല്ലാത്ത എല്ലാത്തരം അസുഖങ്ങള്‍ക്കും ഗ്രാമീണര്‍ക്ക് ഡോക്ടര്‍മാരുമായി നേരിട്ട് സംസാരിക്കാം. വെബ് സൈറ്റ് വഴി ഗ്രാമത്തിനായി പ്രത്യേക പോര്‍ട്ടല്‍ തുറന്നിരിക്കുകയാണ്. രോഗമുള്ളവര്‍ ആരോഗ്യ കേന്ദ്രത്തിലെത്തിയ ശേഷം അസുഖവുമായി ബന്ധപ്പെട്ട ജില്ലാ തല ആരോഗ്യ വിഭാഗവുമായിട്ടാണ് സംസാരിക്കുക.
Comments