സൗന്ദര്യത്തിൽ മറ്റെന്തിനെയും തോൽപ്പിക്കുന്ന രണക്പൂർ ജൈനമതക്ഷേത്രം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൗന്ദര്യത്തിൽ മറ്റെന്തിനെയും തോൽപ്പിക്കുന്ന രണക്പൂർ ജൈനമതക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2020, 09:44 pm IST
Facebook
Twitter
WhatsAppTelegram

ഭാരത നിർമ്മിതികളെന്നാൽ പുസ്തക താളുകളിൽ നമ്മൾ പഠിക്കുന്ന കുറച്ച് ചരിത്ര സ്മാരകങ്ങൾ മാത്രമല്ല. എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന നിരവധി നിർമ്മിതികൾ നമ്മുടെ ഭാരതത്തിലുണ്ട്. അത്തരത്തിലൊരു നിർമ്മിതിയാണ് രാജസ്ഥാനിലെ പാലി ജില്ലയിൽ സാദ്രി എന്ന ഗ്രാമത്തിലെ ആര്യവല്ലി മലനിരകളുടെ സമീപമായി മഘായ് നദിയുടെ തീരങ്ങളിൽ സ്ഥിതിചെയ്യുന്ന രണക്പൂർ ജൈനമത ക്ഷേത്രം. ഭാരതത്തിലെ ഏറ്റവും മനോഹരമായ ജൈനക്ഷേത്രം എന്ന വിശേഷണവും ഈ ക്ഷേത്രത്തിന് സ്വന്തം.

തീർത്ഥങ്കരനായ ഋഷഭനാഥന് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം 15-)o നൂറ്റാണ്ടിലാണ് നിർമ്മിച്ചിരിക്കുന്നത്. ആരെയും വിസ്മയിപ്പിക്കുന്ന ക്ഷേത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ നോക്കാം.

ജൈന വ്യവസായി ആയിരുന്ന ധർണ ഷാഹ് എന്ന വ്യക്തിയുടെ സ്വപ്നമായിരുന്നു ഈ ക്ഷേത്രനിർമ്മാണത്തിന് കാരണമായത്. സ്വപ്നത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട അദ്ദേഹം പിന്നീടുള്ള തന്റെ ജീവിതം ക്ഷേത്ര നിർമ്മാണത്തിനായി ഉഴിഞ്ഞുവെക്കുകയായിരുന്നു. 1437-1439 കാലഘട്ടത്തിലാണ് ക്ഷേത്ര നിർമ്മാണം ആരംഭിക്കുന്നത്.

ആറാം നൂറ്റാണ്ടിൽ, അതായത് വത്സരാജ രാജാവിന്റെ കാലഘട്ടത്തിൽ തന്നെ നിരവധി ജൈന മത ക്ഷേത്രങ്ങൾ ആണ് നിർമ്മിച്ചിട്ടുള്ളത്. 11-14 നൂറ്റാണ്ടുകളിൽ ആണ് ഏറ്റവും കൂടുതൽ ജൈന ക്ഷേത്രങ്ങൾ നിർമ്മിക്കുന്നത്.

ആദ്യ തീർത്ഥങ്കരനായ ആദിനാഥിന് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന് രണക്പൂർ എന്ന പേര് ലഭിച്ചതിന് പിന്നിൽ ചെറിയൊരു കഥയുണ്ട്. ക്ഷേത്ര നിർമ്മാണത്തിനായി പണം നൽകി സഹായിച്ചത് ഉദയ്പൂർ ഭരണാധികാരിയായിരുന്ന റാണാ കുംഭയായിരുന്നു. അദ്ദേഹം പണം നൽകി സഹായിച്ചതിന് പകരമായി ക്ഷേത്രത്തിന് ഭരണാധികാരിയുടെ പേര് നൽകുകയായിരുന്നു. ദെപ എന്ന വ്യക്തിയാണ് ഈ ക്ഷേത്ര നിർമ്മാണത്തിന്റെ ശില്പി. ക്ഷേത്ര നിർമ്മാണത്തിനായി 99 ലക്ഷം രൂപ ചിലവ് വന്നിരുന്നു.

48,000 ചതുരശ്ര അടി അടിത്തറയിൽ വ്യാപിച്ചു കിടക്കുന്നു. 2785 തൊഴിലാളികളുടെ ഏകദേശം 50 വർഷത്തെ അധ്വാനമാണ് ഇന്നീ കാണുന്ന രണക്പൂർ ക്ഷേത്രം. ധർണ ഷാഹിനോടുള്ള ആദരസൂചകമായി ഈ ക്ഷേത്രം ധരൺവിഹാർ എന്ന പേരിലും അറിയപ്പെടുന്നു. ത്രൈലോക ദീപക് പ്രസാദ്, ത്രിഭൂവൻ വിഹാർ എന്ന പേരിലും ക്ഷേത്രം അറിയപ്പെടുന്നു.

മൂന്നുനിലകളിലായി കാണപ്പെടുന്ന ഈ ക്ഷേത്രത്തിൽ കൊത്തുപണികൾ കൊണ്ട് വിസ്മയം തീർത്തിരിക്കുന്ന 1444 തൂണുകൾ ആണുള്ളത്. ഓരോ തൂണുകളും വ്യത്യസ്തമാണ്. സൂര്യപ്രകാശത്തിന്റെ തോത് അനുസരിച്ച് നിറം മാറുന്ന തൂണുകൾ ആണിവ. സ്വർണ നിറം, നീല നിറം എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിൽ തൂണുകളെ കാണാൻ സാധിക്കും. തൂണുകൾ മാർബിൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് എന്ന് തോന്നുമെങ്കിലും ആംബർ ഉപയോഗിച്ചാണ് യഥാർത്ഥത്തിൽ ഇവ നിർമ്മിച്ചിരിക്കുന്നത്.

ക്ഷേത്രത്തിൽ കാണപ്പെടുന്ന കല്പവൃക്ഷ എന്ന കൊത്തുപണിയാണ് അതിമനോഹരം. ഇരുപത്തിമൂന്നാമത്തെ തീർത്ഥങ്കരനായ പാർശ്വനാഥൻ ഒറ്റ മാർബിളിൽ കൊത്തിയെടുത്ത 10008 നാഗങ്ങളുടെ തലകളും മറ്റും ഉൾക്കൊള്ളുന്ന രൂപവും എടുത്ത് പറയേണ്ടത് തന്നെ.

ചതുർമുഖ ക്ഷേത്രം എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ പ്രധാനമായും 4 ഭാഗങ്ങൾ ആണുള്ളത്. നാലുദിശകളിലേക്കും നോക്കിനിൽക്കുന്ന വിധത്തിലാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ.

ക്ഷേത്ര സൗന്ദര്യം ആസ്വദിക്കുമ്പോൾ മുഗൾ ആക്രമങ്ങളിൽ നിന്നും ക്ഷേത്ര വിഗ്രഹങ്ങളെയും മറ്റും സംരക്ഷിക്കുന്നതിനായി നിർമ്മിച്ച 9 ഭൂഗർഭ അറകളെയും അടുത്തറിയണം. ക്ഷേത്ര നിർമ്മാണം നടന്ന് 200 വർഷങ്ങൾക്ക് ശേഷം മുഗൾ ചക്രവർത്തി ആയിരുന്ന ഔറംഗസേബ് ഈ ക്ഷേത്രം കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു. തുടർന്ന് പലരും മറന്നുതുടങ്ങിയ ഈ ക്ഷേത്രം സേഠ് ആനന്ദ് ജി കല്യാൺ ട്രസ്റ്റ് ഏറ്റെടുക്കുകയും ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.

ഡൽഹി സുൽത്താന്മാരുടെ എതിരാളിയായിരുന്ന റാണാ കുംഭ തന്നെയായിരുന്നു വിജയ് സ്തംഭം പോലെയുള്ള വലിയ നിർമ്മിതികൾക്ക് പിറകിൽ.

Tags: rajasthanIndian_placestraveler
Share
Tweet
SendShare

More News from this section

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies