ലണ്ടന്‍: യു.എസ്.ഓപ്പണ്‍ ചാമ്പ്യന്‍ നവോമി ഒസാക്ക ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ നിന്നും പിന്മാറി. പരിക്കുമൂലമാണ് മികച്ച ഫോമിലുള്ള ഒസാക്ക പിന്മാറിയത്. ഈ മാസം 27-ാം തീയതിയാണ് പാരീസില്‍ ഫ്രഞ്ച് ഓപ്പണ്‍ ആരംഭിക്കുന്നത്. മുന്‍ ലോക ഒന്നാം നമ്പര്‍ വിക്ടോറിയ അസാരങ്കയെ തോല്‍പ്പിച്ചാണ് ഒസാക്ക രണ്ടാമതും ചാമ്പ്യനായത്. 2018ലാണ് ഒസാക്ക ആദ്യമായി യുഎസ്. ഓപ്പണ്‍ കിരീടം നേടിയത്. ഫ്രഞ്ച് ഓപ്പണിന്റെ മൂന്നാം റൗണ്ടിനപ്പുറം ഒസാക്ക ഇതുവരെ കടന്നിട്ടില്ല.
ലോക ഒന്നാം നമ്പര്‍ ആഷ്ലീ ബാര്‍ട്ടി ഇല്ലാതിരുന്ന യു.എസ്ഓപ്പണില് സെമിയില്‍ സെറീനാ വില്യംസിനെ അട്ടിമറിച്ചാണ് അസാരങ്ക ഒസാക്കയെ ഫൈനലില്‍ നേരിട്ടത്. കണങ്കാലിലെ ഞെരമ്പിലേറ്റ പരിക്കുമൂലമാണ് ടൂര്‍ണ്ണമെന്റില്‍ നിന്നും പിന്മാറുന്നതെന്ന് ഒസാക്ക പറഞ്ഞു.
Comments