തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസില്‍ ആരോപണ വിധേയനായ കെ ടി ജലീലിനെ വെള്ളപൂശാനായി ഖുര്‍ആനെ കൂട്ടുപിടിച്ച് കോടിയേരി ബാലകൃഷ്ണന്. ഖുര്‍ആന്‍ നിരോധിച്ച പുസ്തകമാണോയെന്നും, ഖുര്‍ ആന്‍ കൊടുക്കുന്നത് നിയമ വിരുദ്ധമാണോ എന്നും കോടിയേരി ചോദിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദിച്ചറിയാന്‍ വേണ്ടി മാത്രാണ് അന്വേഷണ ഏജന്‍സികള്‍ ജലീലിനെ വിളിപ്പിച്ചത്. മാത്രമല്ല സാക്ഷിയെന്ന നിലയിലാണ് എന്‍ഐഎ ജലീലിനെ വിളിപ്പിച്ച് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. അതില്‍ എന്താണ് തെറ്റെന്നും കോടിയേരി ചോദിച്ചു.
ജലീല്‍ തന്നെ പറയുന്നു തന്റെ വീട്ടില്‍ ആരും തന്നെ ഒരു തരി സ്വര്‍ണ്ണം ഉപയോഗിക്കുന്നില്ലെന്ന്. ജലീലിന്റെ ഭാര്യയും പെണ്മക്കളുമൊന്നും സ്വര്‍ണ്ണം ഉപയോഗിക്കുന്നില്ല. ഇങ്ങനെ പറയാന്‍ കേരളത്തില്‍ എത്ര പേര്‍ക്ക് സാധിക്കും. ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് അല്പ്പായുസ്സാണ്. കെ ടി ജലീല്‍ രാജിവെയ്ക്കാന്‍ പോകുന്നില്ല. എന്ത് സമരം നടത്തിയാലും ജലീല്‍ രാജിവെയ്ക്കില്ലെന്നും കോടിയേരി പറഞ്ഞു.
പതിനാല് മണിക്കൂര്‍ ഉമ്മന്‍ചാണ്ടി ജുഡീഷ്യല്‍ കമ്മീഷന് മുന്നിലിരുന്നു. അന്നത്തെ മുഖ്യമന്ത്രി രാജിവെച്ചിരുന്നെങ്കില്‍ ധര്‍മ്മികത മുന്‍നിറുത്തിയുള്ള ചോദ്യങ്ങള്‍ക്ക് അര്ത്ഥമുണ്ടാകുമായിരുന്നെന്നും കോടിയേരി ചോദിച്ചു.
Comments