അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2020, 08:23 pm IST
FacebookTwitterWhatsAppTelegram

കേരളത്തിലെ ആലപ്പുഴ ജില്ലയിൽ ഉള്ള അമ്പലപ്പുഴയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ  ക്ഷേത്രമാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം . ചരിത്രവും ഐതിഹ്യവും ഒരു പോലെ ഇടകലർന്നു കിടക്കുന്ന അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം .

വലതു കയ്യിൽ ചമ്മട്ടിയും ഇടതു കയ്യിൽ പാഞ്ചജന്യവുമായി നിൽക്കുന്ന പരബ്രഹ്മ സ്വരൂപമായ ശ്രീകൃഷ്ണ ഭഗവാന്റെ പാർത്ഥസാരഥി സങ്കല്പത്തിൽ ഉള്ള പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിൽ ഉള്ളത് . ക്ഷേത്രത്തിൽ ഉപദേവതകളായി ശിവൻ , ഗണപതി , അയ്യപ്പൻ , ഭദ്രകാളി എന്നിവരും സ്ഥിതി ചെയ്യുന്നു . തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രത്തിൽ മീന മാസത്തിൽ ആണ് ഉത്സവം . പ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസവും , അമ്പലപ്പുഴ വേലകളിയും ഈ ക്ഷേത്രത്തിന്റെ ഐതിഹ്യവുമായി ബന്ധപെട്ടു കിടക്കുന്നവയാണ് .

പഴയ നാട്ടുരാജ്യം ആയിരുന്ന ചെമ്പകശ്ശേരിയിലെ ഭരണാധികാരി ആയിരുന്ന പൂരാടം തിരുനാൾ ദേവനാരായണൻ കൊല്ല വർഷം എഴുനൂറ്റി ഇരുപതാം ആണ്ടിൽ പണികഴിപ്പിച്ചതാണീ ക്ഷേത്രം . ക്ഷേത്രത്തെ കുറിച്ചുള്ള ഐതിഹ്യം ഇപ്രകാരമാണ് . ചെമ്പകശ്ശേരി രാജാവ് ഒരു ദിവസം വില്വമംഗലം സ്വാമിയാരും ഒത്തു വള്ളത്തിൽ യാത്ര ചെയ്യുകയായിരുന്നു . ആ സമയം മനോഹരമായ പുല്ലാംകുഴൽ നാദം കേട്ട് രാജാവ് ചുറ്റുപാടും നോക്കി എങ്കിലും ആരെയും കണ്ടില്ല . ഉടൻ തന്നെ സ്വാമിയാർ ആ പുല്ലാംകുഴൽ നാദം ഭഗവാൻ ശ്രീകൃഷ്ണന്റെ തന്നെയാണെന്നും അതിനാൽ ഉടൻ തന്നെ അവിടെ ഒരു ക്ഷേത്രം പണികഴിപ്പിക്കണം എന്നും പറഞ്ഞു . സ്വാമിയാർ തന്നെയാണ് ക്ഷേത്രം പണിയാനുള്ള സ്ഥാനം നിർണ്ണയിച്ചതും .

പ്രതിഷ്ഠ സമയത്ത് അഷ്ടബന്ധം ഉറയ്‌ക്കാതെ തന്ത്രിമാർ വിഷമിച്ചു കൊണ്ടിരുന്ന സമയത്തു , ആ വഴി വന്ന നാറാണത്ത് ഭ്രാന്തൻ തന്റെ വായിലെ മുറുക്കാൻ തുപ്പി വിഗ്രഹം ഉറപ്പിച്ചു എന്നൊരൈതിഹ്യവും ഈ ക്ഷേത്രവുമായി ബന്ധപെട്ടു കിടക്കുന്നു . ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവുമായും അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് ബന്ധമുണ്ട് . ഒരിക്കൽ ടിപ്പു സുൽത്താൻ ക്ഷേത്രം അക്രമിക്കുമോ എന്ന ഭയത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലെ വിഗ്രഹം  അമ്പലപ്പുഴയിൽ കൊണ്ട് വരികയും , ചെമ്പകശ്ശേരി രാജാവിന്റെ കൊട്ടാരമായിരുന്ന അമ്പലപ്പുഴ തെക്കേമഠത്തിൽ ഒരു തിടപ്പള്ളിയും , കിണറും , ശ്രീകോവിലും പണികഴിപ്പിച്ചു ഭഗവാനെ അവിടെ കുടി ഇരുത്തുകയും ചെയ്തു . ഇന്നും അമ്പലപ്പുഴ ക്ഷേത്രത്തിൽ ഇവയെല്ലാം അതെ പോലെ തന്നെ സംരക്ഷിച്ചു പോരുന്നു .

അമ്പലപ്പുഴ ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് അമ്പലപ്പുഴ പാൽപ്പായസം . ഭഗവാന്റെ ഇഷ്ടവിഭവമായ പാൽപ്പായസം തന്നെയാണ് നേദ്യവും . രുചിക്ക് പ്രസിദ്ധിയാർജ്ജിച്ച അമ്പലപ്പുഴ പാൽപ്പായസം വഴിപാടായി നടത്താൻ തുടങ്ങിയതും ചെമ്പകശ്ശേരി രാജാവ് തന്നെയാണ് . അരിയും , പാലും , പഞ്ചസാരയും മാത്രമാണ് പായസത്തിന്റെ കൂട്ട് . പാലും വെള്ളവും അരിയും തിളച്ചു കഴിയുമ്പോൾ , പാചകക്കാരൻ ഗോവിന്ദായെന്ന്  വിളിക്കുമ്പോൾ ദേവസ്വം ഓഫീസിൽ നിന്ന് പായസത്തിൽ ചേർക്കാനുള്ള പഞ്ചസാര കൊണ്ട് വരണം എന്നുള്ളതാണ് ആചാരം . കഷായത്തിലെന്ന പോലെ ധാരാളം വെള്ളം ചേർത്തുണ്ടാക്കുന്ന പായസം ആയതു കൊണ്ടാവാം ഇതിനു ഗോപാല കഷായം എന്ന നാമവും ഉണ്ട് .

 

 

Tags: Ambalappuzha Sreekrishna Swamy TempleAmbalappuzha Payasam
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies