യുവ തലമുറയ്ക്ക് കണ്ടു പഠിക്കാൻ ഒരു കർഷകൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

യുവ തലമുറയ്‌ക്ക് കണ്ടു പഠിക്കാൻ ഒരു കർഷകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2020, 09:58 am IST
Facebook
Twitter
WhatsAppTelegram

സൗന്ദര്യത്തിനു കോട്ടം തട്ടാതെ, വെയിലു കൊള്ളാതെ, ഷര്‍ട്ട് ചുളിയാതെ ജോലി എടുക്കണം എന്നാണ് പുതിയ തലമുറയുടെ ആഗ്രഹം. ചുറ്റി നടക്കാന്‍ ഒരു ബൈക്കും വില കൂടിയ മൊബൈല്‍ ഫോണും കൈയ്യില്‍ ഉണ്ടെങ്കില്‍ എല്ലാം തികഞ്ഞു എന്നു കരുതുന്നവരാണ് മിക്ക യുവാക്കളും. എന്നാല്‍ അതൊന്നുമല്ല ജീവിതം, ദേഹമനങ്ങിയുളള അധ്വാനമാണെന്ന് കാണിച്ചു കൊടുക്കുകയാണ് പാലക്കാട് പട്ടാമ്പിയിലെ മുതുതല സ്വദേശിയായ ആനന്ദ്. പാടത്തും പറമ്പിലും വെയിലും മഴയും കൊണ്ടുള്ള കഠിനാധ്വാനത്തിലൂടെ നൂറു മേനി വിളയിച്ചിരിക്കുകയാണ് ആനന്ദ് എന്ന യുവ കര്‍ഷകന്‍.

നാട്ടിലെ പ്രമുഖ കര്‍ഷകനായിരുന്ന അച്ഛന്റെ മരണത്തോടെയാണ് ആനന്ദ് കൃഷിയില്‍ സജീവമാകുന്നത്. ഒരു കര്‍ഷകന്റെ മകനായതിനാല്‍ ചെറുപ്പത്തില്‍ തന്നെ ഇതെല്ലാം കണ്ടാണ് ആനന്ദ് വളര്‍ന്നത്. അതുകൊണ്ടു തന്നെ കൃഷിയോടു താല്‍പര്യവും ഉണ്ടായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒന്നര വര്‍ഷം മുന്‍പാണ് അച്ഛന്‍ മരിക്കുന്നത്. തുടര്‍ന്നങ്ങോട്ട് കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തങ്ങളും ആനന്ദിന്റെ കൈകളിലാണ്. കൃഷിയില്‍ ആനന്ദിന് കൂട്ടായി അമ്മയും കൂടെയുണ്ട്.

മൂന്നര ഏക്കറില്‍ വാഴയും തെങ്ങും ആറര ഏക്കറില്‍ നെല്‍ കൃഷിയുമാണ് ആനന്ദിനുളളത്. ഇതു കൂടാതെ ഇരുപത്തിയാറു പശുക്കളുമുണ്ട്. നൂറ്റി അന്‍പത് ലിറ്റര്‍ പാലു വരെ ഒരു ദിവസം ഇവയില്‍ നിന്നും ലഭിക്കും. ഇതിനു പുറമേ പറമ്പിലായി കുരുമുളക്, കുമ്പളം, ചേമമ്പ്, ചേന തുടങ്ങിയവയും ഉണ്ട്. പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ച ആനന്ദ് കൃഷിയോടൊപ്പം മുടങ്ങിപ്പോയ തന്റെ പഠിത്തവും മുന്നോട്ടു കൊണ്ടു പോകണമെന്നാണ് ആഗ്രഹിക്കുന്നത്. പുതിയ തലമുറയ്‌ക്ക്  ഒരു മാതൃകയാണ് ആനന്ദ് എന്ന ഈ യുവ കര്‍ഷകന്‍.

Tags: Anand
Share
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies