റിയാദ് : സൗദിയിൽ കൊറോണ വൈറസ് നിയന്ത്രണ വിധേയമായതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 483 പുതിയ കൊറോണ വൈറസ് കേസുകളും, 27 മരണങ്ങളും 1009 രോഗമുക്തിയും സൗദി അറേബ്യ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ സംഖ്യയാണ് പുതുതായി സ്ഥിരീകരിച്ചതെന്നു ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ-അബ്ദുൽ അലി അറിയിച്ചു.
ഇതോടെ രാജ്യത്ത് ആകെ കേസുകളുടെ എണ്ണം 329754 ഉം, മരണസംഖ്യ 4485 ഉം, ആകെ രോഗമുക്തി 310439 ഉം കടന്നു.
Comments