ന്യൂഡൽഹി : ഇന്ത്യയുടെ പ്രതിരോധ മേഖലയുടെ കരുത്തുയർത്തി മറ്റൊരു പരീക്ഷണം കൂടി വിജയകരമായി പൂർത്തിയാക്കി ഡിആർഡിഒ. അതിവേഗ ഏരിയൽ ടാർഗറ്റായ അഭ്യാസിന്റെ പരീക്ഷണമാണ് വിജയകരമായി പൂർത്തിയാക്കിയത്. ഒഡീഷയിലെ ബലാസോറിൽ വെച്ചായിരുന്നു പരീക്ഷണം.
രണ്ട് ഡെമോൺസ്ട്രേറ്റർ വാഹനങ്ങൾ ഉപയോഗിച്ചായിരുന്നു പരീക്ഷണം. ഇരു വാഹനങ്ങളും ഉപയോഗിച്ചുള്ള വിക്ഷേപണം വിജയകരമായതായി ഡിആർഡിഒ വൃത്തങ്ങൾ അറിയിച്ചു.
ഏറോനോട്ടിക്കൽ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റും , ഡിആർഡിഒയും സംയുക്തമായാണ് അഭ്യാസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇരട്ട ബൂസ്റ്ററുകളുള്ള അഭ്യാസ് വിവിധ മിസൈൽ സംവിധാനങ്ങളെ വിലയിരുത്താൻ ഫലപ്രദമാണ്.
ചെറിയ ഗ്യാസ് ടർബൻ എൻജിനും, മൈക്രോ ഇലക്ട്രോ മെക്കാനിക്കൽ സംവിധാനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള നാവിഗേഷൻ സംവിധാനവുമാണ് അഭ്യാസിന് കരുത്തു പകരുന്നത്. നിയന്ത്രണത്തിനായി ഇതിനൊപ്പമുള്ള ഫ്ളൈറ്റ് കൺട്രോൾ കമ്പ്യൂട്ടർ അഭ്യാസിന്റെ കരുത്ത് വീണ്ടും ഇരട്ടിയാക്കുന്നു.
Comments