അദ്വൈത വേദാന്തത്തിന്റെ ഗുരുവായിരുന്ന സ്വാമി ദയാനന്ദ സരസ്വതി
Monday, June 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Columns

അദ്വൈത വേദാന്തത്തിന്റെ ഗുരുവായിരുന്ന സ്വാമി ദയാനന്ദ സരസ്വതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2020, 12:17 pm IST
FacebookTwitterWhatsAppTelegram

ആർഷ വിദ്യ ഗുരുകുലത്തിന്റെ സ്ഥാപകൻ  , പരമ്പരാഗത ഹൈന്ദവ രീതിയിൽ നിന്ന് വ്യത്യസ്തമായിട്ടുള്ള സന്യാസ ജീവിതം നയിച്ച വ്യക്തി , അദ്വൈത വേദാന്തത്തിന്റെ ഗുരു , ഭാരതത്തിന്റെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയുടെ ആത്മീയ ഗുരു – സ്വാമി ദയാനന്ദ സരസ്വതി .

തമിഴ്‌നാട്ടിലെ തിരുവാരൂർ ജില്ലയിലെ മഞ്ജകുടിയിൽ ശ്രീ ഗോപാല അയ്യരുടെയും ശ്രീമതി വാലമ്പലിന്റെയും മൂത്ത പുത്രനായിട്ടായിരുന്നു സ്വാമിജിയുടെ ജനനം . സന്യാസം സ്വീകരിക്കുന്നതിന് മുൻപ് നടരാജൻ എന്നായിരുന്നു സ്വാമിജിയുടെ യഥാർത്ഥ നാമം . സ്വാമിജിയുടെ എട്ടാമത്തെ വയസ്സിൽ പിതാവിന്റെ നിര്യാണത്തോടെ , മൂത്ത പുത്രൻ എന്ന നിലയിൽ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരികയും , അദ്ദേഹം പഠനത്തോടൊപ്പം കുടുംബത്തിനോടുള്ള ഉത്തരവാദിത്വം നിറവേറ്റുകയും ചെയ്തു പോന്നു . സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ജോലി അന്വേഷിച്ചു ചെന്നൈയിൽ എത്തിയ അദ്ദേഹം കുറച്ചു നാൾ പത്രപ്രവർത്തകനായും , പിന്നീട് കുറച്ചു നാൾ ഇന്ത്യൻ എയർ ഫോഴ്‌സിൽ പൈലറ്റ് ആയും സേവനമനുഷ്ഠിച്ചു . കുടുംബത്തിൽ അദ്ദേഹത്തിന്റെ അഭാവത്തിൽ അനുജൻ കൃഷിയും മറ്റു കാര്യങ്ങളും നോക്കി നടത്തുകയും ചെയ്തു പോന്നു .

സ്വാമി ചിന്മയാനന്ദയുടെ പ്രഭാഷണം കേൾക്കാൻ ഇടയായതിൽ പിന്നെയാണ് സ്വാമിജിക്ക് വേദാന്തത്തിൽ താല്പര്യം തോന്നി തുടങ്ങിയത് . ഈ സംഭവത്തിന് ശേഷം അദ്ദേഹം ചിന്മയ മിഷന്റെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യം ആയി മാറുകയും ചെയ്തു . സ്വാമി ചിന്മയാനന്ദയുടെ നിർദേശ പ്രകാരം അദ്ദേഹം ചിന്മയ മിഷന്റെ ഒരു ശാഖ മധുരയിൽ ആരംഭിക്കുകയുണ്ടായി .സ്വാമി ചിന്മയാനന്ദയുടെ ഗുരുവായ തപോവൻ മഹാരാജിനെ ഒരിക്കൽ അദ്ദേഹം സന്ദർശിക്കുകയും , തപോവൻജി അദ്ദേഹത്തോട് അവിടെ താമസിച്ചു കൊണ്ട് ധ്യാനവും മറ്റും പഠിക്കാൻ നിർദേശിക്കുകയുമുണ്ടായി . ആ സമയത്ത് അദ്ദേഹത്തിന് അത് സ്വീകരിക്കാൻ ഉള്ള അവസരം ഉണ്ടായിരുന്നില്ല . എന്നാൽ ഒരു വർഷത്തിന് ശേഷം അദ്ദേഹം അവിടെ തിരികെയെത്തുകയും സന്യാസത്തിലേക്ക് കടക്കുകയും ചെയ്തു .

സ്വാമി ചിന്മയാനന്ദയുടെ അനുവാദത്തോടു കൂടി അദ്ദേഹം സ്വാമി പ്രണവാനന്ദയുടെ ശിഷ്യത്വം സ്വീകരിക്കുകയും വേദാന്തത്തെ കുറിച്ച് കൂടുതൽ അഭ്യസിക്കുകയും ചെയ്തു . 1962 ലാണ് സ്വാമി ചിന്മയാനന്ദ അദ്ദേഹത്തിന് നടരാജൻ എന്ന പേര് മാറ്റി സ്വാമി ദയാനന്ദ സരസ്വതി എന്ന പുതിയ നാമം നൽകിയത് . സ്വാമി ചിന്മയാനന്ദ അദ്ദേഹത്തിന്റെ ശാരീരിക അസ്വാസ്ഥ്യം മൂലം സ്വാമി ദയാനന്ദ സരസ്വതിയോട് പൊതു വേദികളിൽ പ്രഭാഷണങ്ങൾ നടത്തുവാൻ ആവശ്യപ്പെടുകയുണ്ടായി . അങ്ങിനെ ആണ് അദ്ദേഹം വിവിധ സ്ഥലങ്ങളിലും വേദികളിലും പ്രഭാഷണം നടത്തുവാൻ ആരംഭിച്ചത് .

അമേരിക്കയിൽ ഉള്ള അദ്ദേഹത്തിന്റെ ശിഷ്യ ഗണങ്ങളുടെ അപേക്ഷ സ്വീകരിച്ചു കൊണ്ടാണ് അദ്ദേഹം ആർഷ വിദ്യ ഗുരുകുലം സ്ഥാപിച്ചത് . ആർഷ വിദ്യ ഗുരുകുലത്തിൽ നിന്ന് വേദാന്തത്തിൽ വിദ്യ അഭ്യസിച്ച ഇരുന്നൂറിൽ പരം സന്യാസിവര്യന്മാരാണ് ഭാരതത്തിലും വിദേശത്തുമായി പ്രഭാഷണങ്ങൾ നടത്തി വരുന്നത് .സ്വാമി ദയാനന്ദ സരസ്വതിയുടെ ഏറ്റവും പ്രമുഖനായ ശിഷ്യനാണ് ഭാരതത്തിന്റെ പ്രധാനമന്ത്രിയായ ശ്രീ നരേന്ദ്ര ദാമോദർദാസ് മോദി .

ഹൈന്ദവ സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടിയും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയും ഭാരതത്തിന്റെ ഓരോ കോണുകളിലും വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിയ മഹത് വ്യക്തി കൂടിയായിരുന്നു സ്വാമി ദയാനന്ദ സരസ്വതി .

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

‘ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം സ്‌കൂൾ അധ്യാപിക’; വെറും കെട്ടുകഥ; ‘ഫാത്തിമ ഷെയ്ഖ്’ ജീവിച്ചിരുന്നില്ല; കുറ്റസമ്മതവുമായി എഴുത്തുകാരൻ

“ഇതുപോലെ സമഭാവനയോടെ ചേർത്തുപിടിക്കാൻ, മറ്റാർക്കാണ് കഴിയുക?” കുവൈത്തിൽ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട അനുഭവം പങ്കുവെച്ച് പ്രവാസി സാമൂഹ്യപ്രവർത്തക

കിഴക്കിന്റെ വെനീസിന് നരേന്ദ്ര മോദിയുടെ ഗ്യാരന്റി; ത്രികോണ പോരിൽ ബിജെപിയുടെ പെൺകരുത്ത്; ആലപ്പുഴയിൽ ശോഭിക്കാൻ ശോഭാ സുരേന്ദ്രൻ

“തെൻചെന്നൈ തേർതൽ” : തമിഴിശൈയും തമിഴച്ചിയും നേർക്കുനേർ

കശ്മീർ കാ സാത്ത്, കശ്മീർ കാ വികാസ്: ആർട്ടിക്കിൾ 370 നീക്കം ചെയ്തപ്പോൾ കശ്മീർ നേടിയത് യഥാർത്ഥ സ്വാതന്ത്ര്യം

Latest News

പശ്ചിമേഷ്യ യുദ്ധഭീതിയില്‍; ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേലിന്റെ അതിശക്തമായ വ്യോമാക്രമണം

ക്രിമിനലുകൾക്കെതിരെ നടപടി ശക്തമാക്കി യുപി പൊലീസ്; കുപ്രസിദ്ധ ഗുണ്ട ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; ഭാനു സിംഗ് കൊലപാതകം അടക്കം 40 ഓളം കേസുകളിലെ പ്രതി

ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കാന്‍ പശ്ചിമ ബംഗാള്‍; ഇന്ന് ധാരണാപത്രത്തില്‍ ഒപ്പുവെക്കും

സാരിക്കൂമ്പാരത്തിനടിയില്‍ ഒളിച്ച തൃണമൂല്‍ നേതാവ് കുടുങ്ങി; ഭവന പദ്ധതി തട്ടിപ്പ് കേസില്‍ അറസ്റ്റ്

അനധികൃത കുടിയേറ്റം: 2860 പേരുടെ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ബംഗ്ലാദേശിനോട് ഇന്ത്യ; അതിര്‍ത്തിയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം

കേരളത്തില്‍ കാലവര്‍ഷം കനക്കുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടുക്കിയില്‍ രാത്രിയാത്രയ്‌ക്ക് വിലക്ക്

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്; കെട്ടിടങ്ങള്‍ തകര്‍ന്ന് വീണു

ഇന്ത്യയെ ആര്‍ക്കും തലകുനിക്കാന്‍ കഴിയില്ല; പ്രതിരോധ നിര്‍മ്മാണത്തില്‍ രാജ്യം സ്വയംപര്യാപ്തത നേടി: രാജ്‌നാഥ് സിംഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies