ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ച് ഇന്ത്യൻ പീപ്പിൾസ് ഫോറം അബുദാബി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.പരിപാടിയിൽ സ്ത്രീകളും,തൊഴിലാളികളുമടക്കം സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുളള ഇരുന്നൂറിലേറെ രക്തദാതാക്കൾ പങ്കെടുത്തു. അബുദാബി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്.കോറോണയുടെ പശ്ചാത്തലത്തിൽ രക്തത്തിന് കുറവ് അനുഭവപ്പെടാനുള്ള സാഹചര്യം കണക്കിലെടുത്തായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത് ഐ.പി.എഫ് ഭാരവാഹികളായ രഘു ടി ജി,ജിതേഷ് നായർ, അഭിലാഷ് ജി പിളള,അരുൺ കുളത്തിൻകര, ഭൗതിക് വൈദ്യ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി .വർഷങ്ങളായി ഐ.പി.എഫ് അബുദാബി രക്തദാന ക്യാമ്പ് സംഘടിപ്പിക്കാറുണ്ട്.
Comments