യുഎഇയിൽ നിലനിന്നിരുന്ന പ്രവേശന നിയന്ത്രണങ്ങൾ നീക്കം ചെയ്തതായി അധികൃതർ അറിയിച്ചു.വീസകൾ വീണ്ടും അനുവദിച്ചു തുടങ്ങിയതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വ്യകത്മാക്കി. എന്നാല്‍, വർക് പെർമിറ്റ് തൽക്കാലം അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ യുഎഇ വിനോദസഞ്ചാര–സാമ്പത്തിക മേഖലകളെ വീണ്ടും ഉണർത്തുകയെന്ന ലക്ഷ്യത്തോടെയാണ് വീണ്ടും വീസ അനുവദിച്ചു തുടങ്ങിയതെന്നു ദേശീയ മാധ്യമ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു ലോക് ഡൗണിനെ തുടർന്ന് മാര്‍ച്ച് 17നായിരുന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് ഡിപ്ലോമാറ്റിക് പാസ്പോർട്ടുള്ളവർക്ക് ഒഴികെ എല്ലാ വീസകളും നിർത്തലാക്കിയത്. എന്നാൽ, സന്ദർശക വീസ അടുത്തിടെ പുനരാരംഭിച്ചിരുന്നു.
Comments